Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവിച്ചിരിക്കുന്നയാളെ...

ജീവിച്ചിരിക്കുന്നയാളെ രക്​തസാക്ഷിയാക്കി; വെട്ടിലായി ബി.ജെ.പി 

text_fields
bookmark_border
ജീവിച്ചിരിക്കുന്നയാളെ രക്​തസാക്ഷിയാക്കി; വെട്ടിലായി ബി.ജെ.പി 
cancel

മാംഗളൂർ: രാഷ്​ട്രീയ കൊലപാതകത്തി​​​​െൻറ പേരിൽ കോൺഗ്രസി​െനതിരെ പടയൊരുക്കം കൂട്ടിയ ബി.ജെ.പിക്ക്​ തെരഞ്ഞെടുപ്പ്​ അടുത്ത കർണാടകയിൽ വൻ തിരിച്ചടി. കോൺഗ്രസ്​ ഭരണത്തിൻ കീഴിൽ തങ്ങളുടെ പ്രവർത്തകർ രക്​തസാക്ഷിയായെന്ന്​ കാണിച്ച്​ പുറത്തിറക്കിയ പട്ടികയിൽ ജീവിച്ചിരിക്കുന്നയാളുടെ പേര്​ ഒന്നാമതായി ഉൾപ്പെട്ടതാണ്​ ബി.ജെ.പിയെ വെട്ടിലാക്കിയത്​. 

കർണാടകയിയിലെ കോൺഗ്രസ്​ ഭരണത്തിൻ കീഴിൽ ജിഹാദി ശക്​തികൾ പിടിമുറുക്കിയിരിക്കുകയാണെന്നും അഞ്ചു വർഷത്തിനിടെ തങ്ങളുടെ 23 പ്രവർത്തകരെ ജിഹാദികൾ കൊന്നൊടുക്കി​െയന്നും ബി.ജെ.പി ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഉഡുപി എം.പി ശോഭ കരന്തൽജെ ആഭ്യന്തര മന്ത്രാലയത്തിന്​ ഇൗ 23 പേരുടെ പട്ടിക സഹിതം കത്തയക്കുകയും ചെയ്​തിരുന്നു. 

പട്ടികയി​െല ആദ്യ പേര്​ അശോക് പൂജാരി എന്നയാളുടെതാണ്​. കത്തിൽ പറയുന്നതിനനുസരിച്ച്​ 2015 സെപ്​തംബർ 20 നാണ്​ ഇദ്ദേഹം കൊല്ലപ്പെട്ടത്​. എന്നാൽ അശോക്​ പൂജാരി ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഉഡുപ്പിയിൽ അദ്ദേഹത്തെ കണ്ടുവെന്നാണ്​ എൻ.ഡി.ടി.വി പറയുന്നത്​. 

ബജ്​റംഗദളി​​​​െൻറയും ബി.ജെ.പിയുടെയും പ്രവർത്തകനായ പൂജാരി​െയ 2015 ൽ രാഷ്​ട്രീയ എതിർപ്പി​​​​െൻറ േപരിൽ ആറു പേർ ആക്രമിച്ചിരു​ന്നു. 15 ദിവസം ​െഎ.സി.യു വിൽ കിടന്ന താൻ മരണത്തിൽ നിന്ന്​ ദൈവത്തി​​​​െൻറ കാരുണ്യം കൊണ്ട്​ രക്ഷപ്പെട്ടതാണ്​ എന്ന്​ പൂജാരി പറഞ്ഞു. ശോഭ കരന്തൽജെ തന്നെ വിളിച്ചിരുന്നു. പട്ടികയിൽ ത​​​​െൻറ പേര്​​ അബദ്ധവശാലാണ്​ ഉൾപ്പെട്ടതെന്ന്​ അവർ അറിയിച്ചതായും പൂജാരി വ്യക്​തമാക്കി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMartyrsKarnataka ElecionBJPBJP
News Summary - Karnataka Man, On BJP's List Of 'Martyrs', Is Alive - India News
Next Story