കോവിഡ് വർധിക്കുന്നു; കർണാടകയിൽ മാസ്ക് നിർബന്ധം
text_fieldsബംഗളൂരു: കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് കർണാടകയിൽ മാസ്ക് നിർബന്ധമാക്കുന്നു. സംസ്ഥാനത്തെ തിയേറ്ററുകളിലും സ്കൂളുകളിലും കോളജുകളിലും ആണ് മാസ്ക് നിർബന്ധമാക്കുന്നത്. പുതുവർഷാഘോഷം നടക്കുന്ന സാഹചര്യത്തിലാണ് പബുകൾ, മാളുകൾ,സിനിമ തിയേറ്റർ,സ്കൂളുകൾ,കോളജുകൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണിതെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പുതുവത്സരാഘോഷം ജനുവരി ഒന്നുവരെ മാത്രമേ പാടുള്ളൂവെന്നും നിർദേശമുണ്ട്.
സ്കൂളുകളിൽ സാനിറ്റൈസറുകൾ ഉപയോഗവും നിർബന്ധമാക്കിയിട്ടുണ്ട്. രണ്ട് വാക്സിനെടുത്തവരെ മാത്രമേ ക്ലാസിൽ പ്രവേശിപ്പിക്കുകയുള്ളൂ.
തിങ്കളാഴ്ച ഇന്ത്യയിൽ 196 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3428 ആയി. ഈ കേസുകളെല്ലാം ബി.എഫ് 7 വകഭേദത്തിൽ പെട്ടതാണ്.
ചൈന,ജപ്പാൻ,ദക്ഷിണകൊറിയ, ഹോങ്കോങ്,തായ്‍ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിൽ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

