Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാമരച്ചുവട്ടിൽ...

താമരച്ചുവട്ടിൽ മണ്ണൊലിപ്പ്​

text_fields
bookmark_border
താമരച്ചുവട്ടിൽ മണ്ണൊലിപ്പ്​
cancel

ഇടതടവില്ലാതെ രാഷ്​ട്രീയ നാടകങ്ങൾ അരങ്ങുതകർക്കുന്ന കർണാടകയിൽ ലോക്​സഭ തെര​ഞ്ഞെടുപ്പി​​െൻറ സകല ചൂടും നേരത് തേ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയിൽ, താമരക്ക്​ കാര്യമായ വളക്കൂറുള്ള സംസ്​ഥാനത്തിൽ കാൽച്ച ുവട്ടിലെ മണ്ണൊലിച്ചുപോവാൻ തുടങ്ങിയത്​ ബി.ജെ.പിയെ തെല്ലൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്​. നിയമസഭ തെരഞ്ഞെ ടുപ്പ്​ ഫലത്തെ തുടർന്ന്​ രൂപപ്പെട്ട കോൺഗ്രസ്​- ജെ.ഡി-എസ്​ സഖ്യം വന്മതിലായി മുന്നിൽ നിൽക്കു​േമ്പാൾ ഏതുവിധേനയ ും സഖ്യം തകർക്കാനാണ്​ ശ്രമം. അൽപം നാണംകെട്ട അടവുകളാണെന്ന്​ അറിഞ്ഞുകൊണ്ടുതന്നെ ബി.ജെ.പി അതു പയറ്റുന്നതിന്​ പ ിന്നിൽ ലോക്​സഭ തെരഞ്ഞെടുപ്പിലെ പരാജയഭീതി തന്നെയാണെന്ന്​ വ്യക്​തം. സർക്കാറിനെ വീഴ്​ത്തുക, ഗവർണറുടെ ശിപാർശയി ൽ ലോക്​സഭ തെരഞ്ഞെടുപ്പ്​ കഴിയുംവരെയെങ്കിലും രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തുക എന്നതായിരുന്നു പ്രതിപക്ഷത്തി​ ​​െൻറ ലക്ഷ്യം. എന്നാൽ, ഭരണപക്ഷത്തുള്ള കോൺഗ്രസും ജെ.ഡി-എസും ഇൗ കളിയിൽ അത്ര മോശക്കാരല്ലാത്തതുകൊണ്ട്​ ബി.ജെ.പി യുടെ ഒന്നാംഘട്ട ഒാപറേഷൻ പാളി​. സംസ്​ഥാന അധ്യക്ഷൻ ബി.എസ്​. യെദിയൂരപ്പ നടത്തിയ കുതിരക്കച്ചവടത്തി​​​െൻറ ​ ഒാഡിയ ോ ക്ലിപ്പുകൾ മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടതോടെ നിൽക്കക്കളളിയില്ലാതെ പരുങ്ങുകയാണ്​ ബി.ജെ.പി.

രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു​ ലോക്​സഭ മണ്ഡലങ്ങളിലേക്കുമായി കഴിഞ്ഞ നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയിച്ച സഖ്യമെന്ന തുറുപ്പുശീട്ടാണ്​ കോൺഗ്രസി​​​െൻറയും ജെ.ഡി^എസി​​​െൻറയും ​ൈകമുതൽ. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽനിന്ന്​ ഒാരോ നിയമസഭ സീറ്റും ലോക്​സഭ സീറ്റും പിടിച്ചെടുക്കാനായത്​ സഖ്യത്തിന്​ ആത്​മവിശ്വാസമേറ്റുന്നു​. സീറ്റ്​ പങ്കിടുന്നതു​ സംബന്ധിച്ച്​ അന്തിമ തീരുമാനമായില്ലെങ്കിലും സിറ്റിങ്​ സീറ്റുകളിൽ അതത്​ പാർട്ടികൾതന്നെ മത്സരിക്കാമെന്നാണ്​ പൊതുധാരണ​.

ബെള്ളാരിയിലെ ബി.ജെ.പി തോൽവി
ത്രികോണ മത്സരം നടന്ന കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ പങ്കിട്ട വോട്ടി​​​െൻറ കണക്കുകൾ പരിശോധിച്ചാൽ വരാനിരിക്കുന്ന ജനവിധിയുടെ സൂചന ലഭിക്കും. ബി.ജെ.പി വിജയിച്ച പല മണ്ഡലങ്ങളിലും കോൺഗ്രസി​​​െൻറയും ജെ.ഡി-എസി​​​െൻറയും വോട്ടുകൾ ചേർത്തുവെച്ചാൽ ബി.ജെ.പിയുടെ വോട്ടിനെ മറികടക്കുകയോ അടുത്തുനിൽക്കുകയോ ചെയ്യുന്നുണ്ട്​. ആ കണക്കിന്​ ബി.ജെ.പിയുടെ ആറു മുതൽ 10 വരെ സിറ്റിങ്​ സീറ്റുകൾ സഖ്യം പിടിച്ചെടുക്കാനാണ്​ സാധ്യത. ​ൈമസൂരു-കുടക്​, ദാവൻഗരെ, ബിജാപുർ, ബീദർ, കൊപ്പാൽ തുടങ്ങിയവയാണ്​ ബി.ജെ.പിക്ക്​ ഭീഷണിയുള്ള മണ്ഡലങ്ങൾ. 2014ലെ വോട്ടു വിഹിതം പരിശോധിച്ചാലും (ബി.ജെ.പി^43.37, കോൺഗ്രസ്​^ 41.15, ജെ.ഡി എസ്​^ 11.07 ശതമാനം) ബി.ജെ.പിയുടെ ആശങ്കയുടെ ആഴം ബോധ്യമാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 36 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട്. കോൺഗ്രസിന്​ 38ഉം ജെ.
ഡി-എസിന്​ 18ഉം ശതമാനം വോട്ട്​ ലഭിച്ചിരുന്നു. ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമായിരുന്ന ബെള്ളാരി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന്​ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം പിടിച്ചത്​ അവരുടെ നില കൂടുതൽ പരുങ്ങലിലാക്കുന്ന കാര്യമാണ്​.

28 സീറ്റുള്ള കർണാടകയിൽ കഴിഞ്ഞ മൂന്ന്​ തെരഞ്ഞെടുപ്പിലും 18, 19, 17 എന്നിങ്ങനെയായിരുന്ന​ു പാർട്ടിയുടെ സീറ്റ്​ നില. ഇത്തവണ 22 സീറ്റ്​ എന്ന ലക്ഷ്യമാണ്​ ബി.ജെ.പിക്കുള്ളത്. വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്കുള്ള സമ്മാനമായിരിക്കും ആ 22 സീറ്റെന്ന്​ അവകാശപ്പെടാനും സംസ്​ഥാന അധ്യക്ഷൻ ബി.എസ്​. യെദിയൂരപ്പക്ക്​ മടിയില്ല.

സഖ്യത്തിൽ സീറ്റ്​ തർക്കം
സീറ്റ്​ പങ്കിടുന്നത്​ സംബന്ധിച്ച്​ ആദ്യഘട്ട ചർച്ചകൾ പിന്നിട്ടപ്പോൾത്തന്നെ തങ്ങൾ വിട്ടുവീഴ്​ചക്ക്​ തയാറാണെന്ന്​ ജെ.ഡി.എസ്​ അധ്യക്ഷൻ എച്ച്​.ഡി. ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്​. എന്നാൽ,​ തങ്ങളടക്കമുള്ള പ്രാദേശിക പാർട്ടികളെ കോൺഗ്രസ് നല്ല രീതിയിൽ പരിഗണിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു​. 12 സീറ്റ്​ വേണമെന്നായിരുന്നു ജെ.ഡി-എസി​​​െൻറ ആദ്യ ആവശ്യം. പിന്നീട്​ സഖ്യം പിന്തുടരുന്ന 2:1 എന്ന ഫോർമുല പ്രകാരം ഒമ്പതു സീറ്റെങ്കിലും വേണമെന്ന്​ ഗൗഡ വ്യക്തമാക്കിയിട്ടുണ്ട്​. കോൺഗ്രസ്​ 18^19 സീറ്റിലും മത്സരിക്കും. എന്തായാലും കോൺഗ്രസുമായുള്ള സഖ്യത്തിൽ കൂടുതൽ നേട്ടം ജെ.ഡി-എസിനായിരിക്കും. മാണ്ഡ്യക്കും ഹാസനും പുറമെ സഖ്യത്തിന്​ വിജയമുറപ്പുള്ള മൈസൂരു മണ്ഡലം കൂടി ചോദിച്ചുവാങ്ങി ചുരുങ്ങിയത്​ മൂന്നു സീറ്റുകളിൽ വിജയമുറപ്പാക്കാനാണ്​ ജെ.ഡി-എസ്​ ശ്രമം.

സഖ്യസർക്കാറിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന കാരണം പറഞ്ഞ്​ വിമതകലാപത്തിന്​ കൊടിയുയർത്തിയ രമേശ്​ ജാർക്കിഹോളി അടക്കമുള്ള എം.എൽ.എമാർ തന്നെയാണ് കോൺഗ്രസി​​​െൻറ തലവേദന. എം.എൽ.എമാരുടെ തമ്മിലടി കാരണം നാണംകെട്ട കോൺഗ്രസിന്​​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിന്​ മു​െമ്പങ്കിലും പ്രശ്​നങ്ങൾ രമ്യമായി പരിഹരിക്കാനായില്ലെങ്കിൽ പ്രചാരണരംഗത്ത്​ ബി.ജെ.പിയുടെ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ പാടുപെടേണ്ടിവരും.

കയറിപ്പോരുമോ​ പ്രകാശ്​രാജ്​?
സ്വതന്ത്ര സ്​ഥാനാർഥിയായി പ്രഖ്യാപിച്ച്​ പ്രചാരണമാരംഭിച്ച പ്രശസ്​ത സിനിമ നടൻ പ്രകാശ്​രാജി​​​െൻറ കടന്നുവരവാണ്​ കർണാടകയിലെ പ്രധാന രാഷ്​ട്രീയ കൗതുകം. ഫാഷിസ്​റ്റ്​ വിരുദ്ധ രാഷ്​ട്രീയ നിലപാടിലൂടെ മോദി സർക്കാറിനെയും സംഘ്​പരിവാറിനെയും നിരന്തരം ചോദ്യമുനയിൽ നിർത്തിയാണ്​ പ്രകാശ്​രാജ്​ ശ്രദ്ധാകേന്ദ്രമായത്​. ത​​​െൻറ മണ്ഡലമായ ബംഗളൂരു സെൻട്രലിൽ മത്സരിക്കാനാണ്​ തീരുമാനം. കഴിഞ്ഞ തവണ 1,37,500 വോട്ടിന്​ ബി.ജെ.പി സ്​ഥാനാർഥി ജയിച്ച മണ്ഡലമാണിത്​. എഴുത്തുകാരും സാമൂഹിക പ്രവർത്തകരും ആക്​ടിവിസ്​റ്റുകളും അടക്കം വലി​െയാരു നിരതന്നെ പ്രകാശ്​രാജി​​​െൻറ പ്രചാരണത്തിനെത്തുമെന്ന്​ ഉറപ്പായിക്കഴിഞ്ഞു. മണ്ഡലത്തിൽ സ്​ഥാനാർഥിയെ നിർത്താതെ പ്രകാശ്​രാജിന്​ പിന്തുണ നൽകാൻ കോൺഗ്രസും നിർബന്ധിതരായേക്കും.

ബി.എസ്​.പി ആർക്കൊപ്പം​?
ഇൗ തെരഞ്ഞെടുപ്പിൽ ബി.എസ്​.പിയുടെ നിലപാടും കോൺഗ്രസ്​^ ജെ.ഡി^എസ്​ സഖ്യത്തിന്​ നിർണായകമാണ്​. നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി^എസിനൊപ്പം നിന്ന്​ നേട്ടം കൊയ്​ത ബി.എസ്​.പി, സംസ്​ഥാനത്തെ തങ്ങളുടെ ആദ്യ എം.എൽ.എയും മന്ത്രിയുമായ മഹേഷിനെ മന്ത്രിസ്​ഥാനത്തുനിന്ന്​ രാജിവെപ്പിച്ചിരുന്നു. പാർട്ടി അധ്യക്ഷ മായാവതിയുടെ നിർദേശ പ്രകാരമാണ്​ രാജിയെന്നാണ്​ വിശദീകരണം. മന്ത്രിസ്​ഥാനം രാജിവെച്ചെങ്കിലും സഖ്യസർക്കാറിനുള്ള പിന്തുണ ബി.എസ്​.പി പിൻവലിച്ചിട്ടില്ല. ​ലോക്​സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിനെ അകറ്റി എസ്​.പിയുമായി കൂട്ടുകൂടിയ മായാവതി കർണാടകയിൽ കോൺഗ്രസ്​ ഉൾപ്പെടുന്ന സഖ്യത്തി​​​െൻറ ഭാഗമാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaLok Sabha seats
News Summary - Karnataka Lok Sabha seats -Election - India news
Next Story