കര്‍ണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsബംഗളൂരു: കര്‍ണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹം റെയില്‍വെ പാളത്തില്‍ കണ്ടെത്തി. ഗൗഡ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്‍റെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ പുലർച്ചെ രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ധര്‍മഗൗഡയുടെ അധ്യക്ഷസ്ഥാനത്തിനെതിരെ നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അധ്യക്ഷനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാനുള്ള നീക്കങ്ങള്‍ ബി.ജെ.പി നടത്തുന്നതിനിടെയാണ് ധര്‍മ ഗൗഡയുടെ മരണം.
ധര്‍മഗൗഡയുടെ ആത്മഹത്യാവാര്‍ത്ത ഞെട്ടലുളവാക്കിയതായി മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ പ്രതികരിച്ചു. ധര്‍മഗൗഡയുടെ മരണത്തിലൂടെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

