Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂറുമാറ്റ ഭീഷണി;...

കൂറുമാറ്റ ഭീഷണി; കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എമാരെ റിസോർട്ടിലേക്ക്​ മാറ്റി

text_fields
bookmark_border
കൂറുമാറ്റ ഭീഷണി; കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എമാരെ റിസോർട്ടിലേക്ക്​ മാറ്റി
cancel

ബംഗളൂരു: കൂറുമാറ്റ ഭീഷണി നിലനിൽക്കെ, വിധാൻ സൗധയിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുത്ത എല്ലാ എം.എൽ .എമാരെയും റിസോർട്ടിലേക്ക് കൊണ്ടുപോയി. യോഗത്തിന്​ ശേഷമാണ് ടൂറിസ്റ്റ്​ ബസിൽ​ ബെംഗളൂരുവിന് സമീപമുള്ള ഈഗിള്‍ ടണ്‍ റിസോര്‍ട്ടിലേക്ക് 75 എം.എൽ.എമാരെയും മാറ്റിയത്​. കർണാടക പി.സി.സി പ്രസിഡൻറ്​ ദിനേഷ് ഗുണ്ടുറാവുവും എം.എൽ.എമാർക്കൊപ്പം ബസ്സിലുണ്ട്.

കോൺഗ്രസിന് ആകെ 80 എം.എൽ.എമാരാണ്​ കർണാടകയിലുള്ളത്​. ഇതിൽ ഒരാൾ സ്പീക്കറാണ്. നാല് വിമത എം.എൽ.എമാർ ഇന്ന് യോഗത്തിൽ നിന്ന് വിട്ടു നിന്നു. ഉമേഷ് യാദവ്, രമേശ് ജാകർഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ്​ വിട്ടുനിന്നത്​. യോഗത്തിന് എത്താതിരുന്ന ബി. നാഗേന്ദ്രയും ഉമേഷ് യാദവും അസൗകര്യം അറിയിച്ച് കത്തുനല്‍കിയിരുന്നു. രമേഷ് ജാകർഹോളിക്കും കെ.മഹേഷിനും കോൺഗ്രസ് നേതൃത്വം കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്​.

കർണാടകയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കമാൻഡുമായി ചർച്ചകൾ നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിമാരും കർണാടക സർക്കാരിനെ അസ്ഥിരപ്പെടുത്താനാണു ശ്രമിക്കുന്നത്​. 50 മുതൽ 70 കോടി രൂപ വരെ വാഗ്ദാനം ചെയ്താണ് ഭരണപക്ഷത്തെ എം.എൽ.എമാരെ സമീപിക്കുന്നതെന്നും അതിന്​ ത​​​​െൻറ കയ്യിൽ തെളിവുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKarnataka Lawmaker missingcongress-jds govt
News Summary - Karnataka Lawmakers to resort -India News
Next Story