വിശാഖ്(ആന്ധ്രപ്രദേശ്): കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച തിരിച്ചടി ട്രെയിലർ മാത്രമാണെന്നും ശരിയായ സിനിമ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ കാണാമെന്നും ആന്ധ്രപ്രദേശ് െഎ.ടി വകുപ്പ് മന്ത്രി നര ലോകേഷ്. ‘ധർമ പോരാട്ടം സഭ’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സഹായിക്കുമെന്നു കരുതിയാണ് തെലുഗുദേശം പാർട്ടി 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഹകരിച്ച് പ്രവർത്തിച്ചത്. എന്നാൽ അത് അബദ്ധമായെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.