Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.​ഡി-​എ​സ്...

ജെ.​ഡി-​എ​സ് എം.​എ​ല്‍.​എ ശ്രീ​നി​വാ​സ ഗൗ​ഡ കോ​ണ്‍ഗ്ര​സി​ലേ​ക്കെ​ന്ന്

text_fields
bookmark_border
Srinivas Gowda
cancel

ബം​ഗ​ളൂ​രു: കോ​ലാ​റി​ലെ ജെ.​ഡി-​എ​സ് എം.​എ​ല്‍.​എ കെ. ​ശ്രീ​നി​വാ​സ​ ഗൗ​ഡ കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് ഡി.​കെ. ശി​വ​കു​മാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശ്രി​നി​വാ​സ ഗൗ​ഡ കോ​ണ്‍ഗ്ര​സി​ല്‍ ചേ​രാ​ന്‍ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ കോ​ണ്‍ഗ്ര​സ്- ജെ.​ഡി-​എ​സ് സ​ഖ്യ​സ​ര്‍ക്കാ​റി​ല്‍ മ​ന്ത്രി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ ഗൗ​ഡ. 2019ല്‍ ​ബി.​ജെ.​പി പ​ണ​വും മ​ന്ത്രി​സ്ഥാ​ന​വും വാ​ഗ്ദാ​നം ചെ​യ്ത് ചാ​ക്കി​ട്ടു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. ചാ​മു​ണ്ഡേ​ശ്വ​രി​യി​ലെ ജെ.​ഡി-​എ​സ് എം.​എ​ല്‍.​എ​യാ​യ ജി.​ടി. ദേ​വ​ഗൗ​ഡ കോ​ണ്‍ഗ്ര​സി​ല്‍ ചേ​രു​മെ​ന്ന് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഗു​ബ്ബി എം.​എ​ല്‍.​എ എ​സ്.​ആ​ര്‍. ശ്രീ​നി​വാ​സും ജെ.​ഡി-​എ​സ് വി​ട്ട് കോ​ണ്‍ഗ്ര​സി​ലേ​ക്ക് വ​രു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. അ​ടു​ത്തി​ടെ ജെ.​ഡി-​എ​സ് എം.​എ​ല്‍.​എ മ​ധു ബം​ഗാ​ര​പ്പ കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaJDS MLAsrinivasa gowdacongress
News Summary - Karnataka JDS MLA Srinivas Gowda likely to join Congress
Next Story