Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിക്കെതിരെ കോൺഗ്രസ്; കർണാടക പ്രതിസന്ധി പാർലമെന്‍റിൽ
text_fieldsbookmark_border
ന്യൂഡൽഹി: കർണാടകയിലെ സഖ്യ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളിലും കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. ലോക്സഭയിൽ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയും ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും ആണ് നോട്ടീസ് നൽകിയത്.
നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്ന ശേഷം എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇതിന് വിരുദ്ധമായി ഒാരോ സംസ്ഥാന സർക്കാറിനെയും അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ശനിയാഴ്ച കോൺഗ്രസിലെയും ജെ.ഡി.എസിലെയും 11 എം.എൽ.എമാർ രാജി പ്രഖ്യാപിച്ചത് 13 മാസം പ്രായമായ സഖ്യ സർക്കാറിൽ പ്രതിസന്ധിക്ക് വഴിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
