സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ വർഗീയ രാഷ്ട്രീയ പരീക്ഷണശാലയാണ് കർണാടക -പിണറായി
text_fieldsബംഗളൂരു: സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ വർഗീയ രാഷ്ട്രീയ പരീക്ഷണശാലയാണ് കർണാടകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയിലെ ബാഗേപ്പള്ളിയിൽ സി.പി.എം രാഷ്ട്രീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യയിലെ സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയ പരീക്ഷണശാലയാണ് കർണാടക. പാഠപുസ്തകങ്ങളുടെ കാവി വൽക്കരണത്തിൽ തുടങ്ങി സമസ്ത മേഖലയിലും സംഘപരിവാർ പിടിമുറുക്കാൻ ശ്രമിക്കുകയാണ്. സംഘപരിവാറിനെ എതിരിടാൻ കർണാടകയിലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സിന് കഴിയുന്നില്ല. രാജ്യത്താകെ ബി.ജെ.പിയുടെ റിക്രൂട്ട്മെന്റ് ഏജൻസിപ്പണിയാണ് ഇന്നവർ ചെയ്യുന്നത്.
നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ കോൺഗ്രസ്സും ബി.ജെ.പിയും ഒരേ തൂവൽപ്പക്ഷികളുമാണ്.
മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയമുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രമേ സംഘപരിവാരത്തിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും പിണറായി വിജയൻ പറഞ്ഞു.