Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിൽ നിന്നുള്ള...

കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന​ ഉത്തരവ്​ ​കർണാടക പിൻവലിച്ചു

text_fields
bookmark_border
karnataka-government
cancel

ബംഗളൂരു: കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ്​ കർണാടക പിൻവലിച്ചു. മംഗളൂരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കർണാടകയുടെ ഉത്തരവ്​. ആശുപത്രികൾക്ക്​ രേഖാമൂലം കർണാടക ഇതുസംബന്ധിച്ച നിർദേശം നൽകി.

ഏപ്രിൽ രണ്ടിനാണ് കേരളത്തിൽ നിന്നുള്ള രോഗികൾക്കും വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത്​. കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് കർണാടക പറഞ്ഞിരുന്നത്​. കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി വിലക്ക് അനിവാര്യമാണെന്നും കർണാടക വ്യക്​തമാക്കിയിരുന്നു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

അതേസമയം, അതിർത്തികൾ തുറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അതിർത്തികൾ തുറന്ന്​ നൽകണമെന്ന കേരള ഹൈകോടതിയുടെ ഉത്തരവ്​ സ്​റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKaranataka governmentHospital ban
News Summary - Karnataka hospital order-India news
Next Story