കർണാടകയിൽ ദുരഭിമാന കൊല; ഗർഭിണിയെ തീകൊളുത്തി കൊന്നു
text_fieldsബംഗളൂരു: ഗർഭിണിയായ യുവതിയെ ദുരഭിമാനത്തിെൻറ പേരിൽ തീകൊളുത്തി കൊന്നു. വാല്മീകി സമുദായത്തിൽപെട്ട സായബണ്ണ ശരണപ്പ(24)യെ വിവാഹം കഴിച്ച മുസ്ലിം യുവതി ബാനു ബീഗം (21) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ വീട്ടുകാരും ഭർതൃപിതാവും ചേർന്നാണ് കൃത്യം നിർവഹിച്ചത്. വിജയപുര മുദ്ദെബിഹാൽ താലൂക്കിലെ ഗുണ്ടക്കനാൽ വില്ലേജിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. കേസിൽ യുവതിയുടെ മാതാവ്, സഹോദരങ്ങൾ, ഭർതൃപിതാവ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരുടെയും സ്നേഹബന്ധം രണ്ടു വീട്ടുകാരും എതിർത്തതോടെ ജനുവരി 24ന് ഗോവയിലേക്ക് ഒളിച്ചോടി വിവാഹം രജിസ്റ്റർ ചെയ്തു. ബാനു ബീഗം ഗർഭിണിയായതോടെ വീട്ടുകാർ വിവാഹം അംഗീകരിക്കുമെന്ന് കണക്കുകൂട്ടിയെങ്കിലും തിരിച്ചെത്തിയപ്പോൾ ക്രൂരമർദനമാണ് നേരിട്ടത്. അക്രമത്തിൽനിന്ന് ദേഹമാസകലം പരിക്കുകളുമായി ഒാടിരക്ഷപ്പെട്ട യുവാവ് തലിക്കോട്ട പൊലീസ് സ്റ്റേഷനിൽ അഭയം തേടി. സംഭവസ്ഥലത്തെത്തുേമ്പാഴേക്കും യുവതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അയൽവാസികളാരും യുവതിയുടെ സഹായത്തിനെത്തിയില്ലെന്നും അന്വേഷണവുമായി സഹകരിച്ചില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
