Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോൾ, ഡീസൽ വില മൂന്ന് രൂപ വർധിപ്പിച്ച് കർണാടക സർക്കാർ

text_fields
bookmark_border
Fuel consumption increasing in kuwait
cancel

ബംഗളൂരു: കർണാടകയിൽ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. വിൽപന നികുതി വർധിപ്പിച്ചതോടെയാണ് വില കൂടിയത്. പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയുമാണ് വർധിച്ചത്.

പെട്രോളിന്‍റെ വിൽപന നികുതി നേരത്തെയുണ്ടായിരുന്ന 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും ഡീസലിന്‍റെ വിൽപന നികുതി 14.34 ശതമാനത്തിൽ നിന്ന് 18.44 ശതമാനമായുമാണ് വർധിപ്പിച്ചത്.

ഇതോടെ ബംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 102.84 ആയി. നേരത്തെ 99.84 രൂപയായിരുന്നു. ഡീസൽ വില നേരത്തെയുണ്ടായിരുന്ന 85.93ൽ നിന്ന് 88.95 ആയി ഉയർന്നു.


അധിക വരുമാനം കണ്ടെത്താനുള്ള ധനകാര്യവകുപ്പിന്‍റെ നിർദേശപ്രകാരമാണ് നികുതി വർധനവ്. വിലവർധനവ് പ്രാബല്യത്തിൽ വന്നതായി സർക്കാർ ഉത്തരവിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka hikes petrol and diesel prices
Next Story