സബർബൻ റെയിൽവേക്കായി മരങ്ങൾ മുറിക്കുന്നത് സ്റ്റേ ചെയ്ത് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ബെന്നിഗനഹള്ളി, ചിക്കബാനവര റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള സബർബൻ റെയിൽവേ പദ്ധതിക്കായി 700 മരങ്ങൾ മുറിക്കുന്നത് സ്റ്റേ ചെയ്ത് കർണാടക ഹൈകോടതി. ജൂലൈ 12 വരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇടക്കാല അപേക്ഷയിലൂടെയാണ് പൊതുതാൽപര്യ ഹരജി വഴിവിഷയം ഉന്നയിച്ചത്. 699 മരങ്ങൾ മുറിക്കാനും 89 എണ്ണം മാറ്റാനും റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റിന് അനുമതി നൽകിയ ബൃഹത് ബംഗളൂരു മഹാനഗര പാലികയുടെ (ബി.ബി.എം.പി) വിജ്ഞാപനത്തിനെതിരെ മരങ്ങളുടെ സംരക്ഷണമാവശ്യപ്പെട്ടാണ് ഹരജി. പ്രതികരണം അറിയിക്കാൻ ബി.ബി.എം.പിയുടെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടു. മറുപടി ഫയൽ ചെയ്യാൻ ജൂലൈ 8 വരെ ബെഞ്ച് സമയം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

