Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമൂല്യ കേസ്​ എൻ.​ഐ.എക്ക്​ കൈമാറാൻ മാത്രം എന്താണ്​ പ്രത്യേകതയെന്ന്​ കർണാടക ​ഹൈകോടതി

text_fields
bookmark_border
അമൂല്യ കേസ്​ എൻ.​ഐ.എക്ക്​ കൈമാറാൻ മാത്രം എന്താണ്​ പ്രത്യേകതയെന്ന്​ കർണാടക ​ഹൈകോടതി
cancel

ബംഗളൂരു: അമൂല്യ ലിയോണ നെറോണക്കെതിരായ കേസ്​ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.​ഐ.എ) കൈമാറാൻ മാത്രം എന്ത്​ പ്രത്യേകതയാണുള്ളതെന്ന്​ കർണാടക ഹൈകോടതി. അമൂല്യക്കെതിരായ രാജ്യദ്രോഹകേസ്​ എൻ.​ഐ.എക്ക്​ ​ൈകമാറണമെന്ന്​ ആവശ്യപ്പെട്ട്​ അഭിഭാഷകനായ പവനചന്ദ്ര ഷെട്ടി നൽകിയ ഹരജി പരിഗണിക്കവെയാണ്​ ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ശ്രീനിവാസ ഒാഖ, ജസ്​റ്റിസ്​ നടരാജ്​ രംഗസ്വാമി എന്നിവരടങ്ങുന്ന ബെഞ്ചി​​െൻറ ചോദ്യം. 

കേസ്​ ശരിയായ രീതിയിൽ അന്വേഷിക്കാനും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനും കർണാടക പൊലീസിന്​ കഴിഞ്ഞില്ലെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ, അമൂല്യ കേസ്​ ഗൗരവമുള്ളതാണെന്ന്​ വാദിച്ചു. എന്നാൽ,  നിശ്​ചിത സമയത്തിനകം സർക്കാർ കുറ്റപത്രം സമർപ്പിക്കാതിരുന്ന ഏക കേസാണോ ഇതെന്നായിരുന്നു കോടതിയുടെ ചോദ്യം. 

അമൂല്യയുടെ ജാമ്യം റദ്ദാക്കണമെന്ന അഭിഭാഷക​​െൻറ ആവശ്യം നിരസിച്ച കോടതി, 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക്​ ജാമ്യം അനുവദിക്കുന്നത്​ ഒഴിവാക്കാനാവില്ലെന്നും വ്യക്തമാക്കി. കേസ്​ ജൂലൈ 20ന്​ വീണ്ടും പരിഗണിക്കും. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫെബ്രുവരി 20ന്​ ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാകിസ്​താൻ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന പേരിലാണ്​  19കാരിയായ വിദ്യാർഥിനി അമൂല്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗളൂരു പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 

പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അമൂല്യക്ക്​ ജാമ്യം അനുവദിക്കുന്നതിനെ കർണാടക സർക്കാർ എതിർത്തെങ്കിലും കുറ്റപത്രം നിശ്ചിത കാലയളവിനുള്ളിൽ സമർപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, ബംഗളൂരു മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതി ജൂൺ 10ന്​ അമൂല്യക്ക്​ ജാമ്യം അനുവദിച്ചിരുന്നു. ബംഗളൂരുവിലെ കോളജിൽ ജേണലിസം വിദ്യാർഥിനിയായ അമൂല്യയുടെ അറസ്​റ്റിന്​ പിന്നാലെ അമൂല്യയുടെ മാതാപിതാക്കൾ താമസിക്കുന്ന ചിക്കമഗളൂരു കൊപ്പയിലെ വീടിനുനേരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ അക്രമം അരങ്ങേറിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - karnataka high court amulya case -india news
Next Story