Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വാഹനങ്ങളുടെ സ്റ്റിയറിങ് വീൽ കുട്ടികൾക്കുള്ള കളിപ്പാട്ടമല്ല, പൊതുനിരത്തുകൾ അവരുടെ കളിസ്ഥലവുമല്ല': കർണാടക ഹൈകോടതി

text_fields
bookmark_border
Karnataka High Court gavel placed over car steering wheel graphic representing legal liability of parents for minor driving accidents.
cancel
camera_alt

പ്രതീകാത്മക ചിത്രം


ബെംഗളൂരു: വാഹനങ്ങളുടെ സ്റ്റിയറിങ് വീൽ കുട്ടികൾക്ക് കളിക്കാനുള്ള കളിപ്പാട്ടമല്ലെന്നും പൊതുനിരത്തുകൾ അവരുടെ സാഹസികത കാണിക്കാനുള്ള കളിസ്ഥലമല്ലെന്നും വ്യക്തമാക്കി കർണാടക ഹൈക്കോടതി. 14 വയസ്സുള്ള മകന് കാറോടിക്കാൻ അനുവാദം നൽകുകയും, തുടർന്ന് കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിക്കുകയും ചെയ്ത കേസിൽ 51-കാരനായ പിതാവിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 304 പാർട്ട് II (മനഃപൂർവമല്ലാത്ത നരഹത്യ) പ്രകാരമുള്ള കേസ് നിലനിൽക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. മൈസൂരു സ്വദേശി നദീം ഉർ റഹ്മാൻ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നിർണായക ഉത്തരവ്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾ നിയമപരമായ വിലക്കുകളെ സൗകര്യപൂർവം അവഗണിച്ച് ഒടുവിൽ ഉണ്ടാവുന്ന ദുരന്തങ്ങളിൽ നിന്ന് ക്രിമിനൽ നടപടികളൊഴിവാക്കി രക്ഷപ്പെടാൻ നോക്കേണ്ടതില്ലെന്ന് കോടതി രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.

കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ദാരുണാന്ത്യം; പിതാവിന്റെ വാദങ്ങൾ തള്ളി

2020 ഡിസംബർ 10-ന് രാത്രി 10 മണിയോടെ ബെംഗളൂരു-മൈസൂരു റോഡിൽ ദണ്ഡിന മാരിയമ്മ ക്ഷേത്രത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹരജിക്കാരന്റെ 14 വയസ്സുള്ള മകൻ ഓടിച്ച കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് രമേഷ് (40), ഭാര്യ ഉഷ (30), ഇവരുടെ മകൻ മോനിഷ് (5) എന്നിവർ കൊല്ലപ്പെടുകയും മറ്റൊരു മകൻ സിദ്ധാർത്ഥിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് മൈസൂരു എൻ.ആർ ട്രാഫിക് പോലീസ് രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിൽ പിതാവായ നദീം ഉർ റഹ്മാനെ രണ്ടാം പ്രതിയാക്കുകയായിരുന്നു.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകൻ കാറെടുത്ത് അശ്രദ്ധമായി ഓടിച്ചതെന്നും, അപകടം ദാരുണമായതുകൊണ്ടുമാത്രം കേസ് നരഹത്യയായി മാറ്റാനാവില്ലെന്നുമായിരുന്നു പിതാവിന്റെ വാദം. കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന സെഷൻസ് കോടതി വിധിക്ക് എതിരെയാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.

എന്നാൽ, ഹരജിക്കാരൻ തന്നെയാണ് മകന് കാറിന്റെ താക്കോൽ കൈമാറിയതെന്നും മുമ്പും പലതവണ കുട്ടിക്ക് വാഹനം നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ബി.എൻ. ജഗദീശ ചൂണ്ടിക്കാട്ടി. ഈ വാദം ശരിവെച്ച കോടതി, നിയമപരമായി വാഹനം ഓടിക്കാൻ അർഹതയില്ലാത്ത ഒരു കുട്ടിക്ക് വാഹനം കൈമാറുമ്പോൾ ഉണ്ടായേക്കാവുന്ന മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പിതാവിന് അറിവുണ്ടായിരുന്നുവെന്ന കാര്യം വിചാരണയ്ക്ക് മുൻപേ തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കി.

കർണാടകയിൽ കുട്ടികൾ വരുത്തുന്ന അപകടങ്ങളിൽ വൻ വർദ്ധനവ്

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുണ്ടാക്കുന്ന അപകടങ്ങളുടെ ഭയാനകമായ കണക്കുകളും കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞു:

2025-26 ലെ കണക്കുകൾ: രാജ്യത്താകെ റിപ്പോർട്ട് ചെയ്ത 11,890 കേസുകളിൽ 751 എണ്ണവും കർണാടകയിലാണ് നടന്നത്. ഈ വിഭാഗത്തിൽ രാജ്യത്ത് ആറാം സ്ഥാനത്താണ് കർണാടക.

യുവാക്കൾക്കിടയിലെ അപകടങ്ങൾ: 17 മുതൽ 23 വയസ്സുവരെയുള്ളവർ ഉൾപ്പെടുന്ന റോഡപകടങ്ങളുടെ നിരക്ക് ആശങ്കാജനകമായി ഉയരുകയാണ്.

കോടതി നിരീക്ഷണം: അപകടങ്ങളുടെ ഗ്രാഫ് താഴേക്ക് പോകുന്നതിന് പകരം മുകളിലേക്ക് കുതിക്കുകയാണെന്നും, അതിനാൽ രക്ഷിതാക്കൾ ബോധപൂർവം വാഹനം നൽകിയ കേസുകളിൽ വിചാരണ തടയാൻ കോടതികൾക്ക് കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Steering Wheel Not a Plaything: Karnataka HC Allows Culpable Homicide Trial Against Father
Next Story