Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ഐ.ടി കമ്പനികളോട്​...

​ഐ.ടി കമ്പനികളോട്​ വർക്ക്​ അറ്റ്​ ഹോം നീട്ടണമെന്ന്​ നിർദേശിച്ച്​ കർണാടക സർക്കാർ

text_fields
bookmark_border
​ഐ.ടി കമ്പനികളോട്​ വർക്ക്​ അറ്റ്​ ഹോം നീട്ടണമെന്ന്​ നിർദേശിച്ച്​ കർണാടക സർക്കാർ
cancel

ബംഗളുരു: ​​െഎ.ടി കമ്പനികളോട്​ വർക്ക്​ അറ്റ്​ ഹോം നീട്ടണമെന്ന്​ നിർദേശിച്ച്​ കർണാടക സർക്കാർ. ബാംഗ്ലൂർ മെട്രോ റെയിൽവെ കോർപ്പറേഷൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിലാണ്​ കോവിഡിനെ തുടർന്നേർപ്പെടുത്തിയ വർക്ക്​ അറ്റ്​ ഹോം തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്​.

2022 ഡിസംബർ വരെ വർക്ക്​ അറ്റ് ഹോം​ നൽകണമെന്ന നിർദേശമാണ്​ ഇലക്​ട്രോണിക്​സ്​ ആന്‍റ്​ ഐ.ടി വകുപ്പ്​ സംസ്ഥാനത്തെ ഐ.ടി കമ്പനികൾക്ക്​ മുന്നിൽ വെച്ചിരിക്കുന്നത്​. തിരക്കുകൾ നിയന്ത്രിക്കാനും നിർമാണ പ്രവർത്തനങ്ങൾ വേഗം പൂർത്തികരിക്കാനും കൂടുതൽ പേർ നഗരങ്ങളിലേക്കെത്താതിരിക്കുന്നതാണ്​ നല്ലതെന്നാണ്​ സർക്കാർ വിലയിരുത്തൽ.

കോവിഡ്​ രണ്ടാം ഘട്ട വ്യാപനം നിയന്ത്രണ വിധേയമായതോടെ കർണാടകയിൽ സ്​കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. രണ്ട് ശതമാനത്തിൽ താഴെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ്​ ഇളവുകൾ നൽകിയത്​. ബം​​ഗ​​ളൂ​​രു​​വി​​ൽ കു​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ കോ​​വി​​ഡ് വ്യാ​​പ​​നം വ​​ർ​​ധി​​ക്കു​​ന്നു​​വെ​​ന്നും മൂ​​ന്നാം​​ഘ​​ട്ട വ്യാ​​പ​​നത്തിന്‍റെ സൂ​​ച​​ന​​യെ​​ന്നു​​മു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ബി.​​ബി.​​എം.​​പി ത​​ള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT CompanyWork From Home
News Summary - Karnataka Govt To IT Companies Extend Work From Home
Next Story