Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗളൂരു ഈദ്​ഗാഹ്...

ബം​ഗളൂരു ഈദ്​ഗാഹ് മൈതാനത്തിൽ ​ഗണേശോത്സവം നടത്താൻ കർണാടക സർക്കാർ

text_fields
bookmark_border
ബം​ഗളൂരു ഈദ്​ഗാഹ് മൈതാനത്തിൽ ​ഗണേശോത്സവം നടത്താൻ കർണാടക സർക്കാർ
cancel

ബം​ഗളൂരു: കർണാടക തലസ്ഥാനമായ ബം​ഗളൂരുവിലെ ഈ​ദ്​ഗാഹ് മൈതാനത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ നടത്താനൊരുങ്ങി ബി.ജെ.പി സർക്കാർ. മൈതാനത്തിൽ എല്ലാ മത-സാംസ്കാരിക പരിപാടികളും നടത്താൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് നടപടി.

വഖഫ് ബോർഡും ന​ഗര ഭരണകൂടമായ ബൃഹത് ബെം​ഗലൂരു മഹാന​ഗര പാലികെ (ബി.ബി.എം.പി)യും തമ്മിൽ തർ‍ക്കത്തിലായിരുന്ന ചാമരാജ്പേട്ടയിലെ ഭൂമി ഈ മാസം ആദ്യം റവന്യു വകുപ്പ് ഏറ്റെടുത്തിരുന്നു. തുടർന്നാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ആ​ഗസ്റ്റ് 31ന് നടക്കുന്ന വിനായക ചതുർഥി (​ഗണേശോത്സവം) ആഘോഷം ഉൾപ്പെടെയുള്ള തങ്ങളുടെ മതപരിപാടികൾ ഈദ്​ഗാഹ് മൈതാനത്തിൽ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രം​ഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaBangalore NewsEidgah Maidan
News Summary - Karnataka, Eidgah Maidan, Bengaluru
Next Story