Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത സ്വത്ത് കേസ്: ചെലവായ തുക ആവശ്യപ്പെട്ട് തമിഴ്നാടിന് കത്തെഴുതും

text_fields
bookmark_border
  • വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയതു മുതല്‍ കര്‍ണാടക നിയമനടപടികള്‍ക്കായി കോടികളാണ് ചെലവാക്കിയത്
അനധികൃത സ്വത്ത് കേസ്: ചെലവായ തുക ആവശ്യപ്പെട്ട് തമിഴ്നാടിന് കത്തെഴുതും
cancel

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയ തുക മടക്കി നല്‍കണം എന്നാവശ്യപ്പെട്ട് തമിഴ്നാടിന് കത്തെഴുതും. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികല, ഇളവരശി, സുധാകരന്‍ എന്നിവരെ ശിക്ഷിച്ച വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവെച്ചതിനു പിന്നാലെയാണ് കേസിന്‍െറ നടത്തിപ്പിന് ചെലവായ തുക ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

കേസിന്‍െറ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്ന വേളയില്‍ കര്‍ണാടക സര്‍ക്കാറിനുണ്ടാകുന്ന ചെലവുകള്‍ തമിഴ്നാട് വഹിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയെ ധരിപ്പിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു. സുപ്രീംകോടതി ഉത്തരവുപ്രകാരം 2003ല്‍ കേസിന്‍െറ വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയതു മുതല്‍ കര്‍ണാടക നിയമനടപടികള്‍ക്കായി കോടികളാണ് ചെലവാക്കിയത്.

നിയമവകുപ്പിന് മാത്രം അഞ്ചു കോടി രൂപ ചെലവ് വന്നു. കേസുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പിനും പൊലീസിനുമുണ്ടായ ചെലവ് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. പ്രതികളെ വെറുതെവിട്ട കര്‍ണാടക ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതുവരെയുള്ള മൊത്തം ചെലവും തമിഴ്നാട് നല്‍കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - karnataka govt letter to want expenses of jayalalithaa wealth case
Next Story