ബംഗുളൂരു: കർണാടക നിയമസഭയിലേക്കുള്ള വിശ്വാസ വോട്ട് ഇന്ന് വൈകുന്നേരം നാലിന് നടക്കാനിരിക്കെ കോൺഗ്രസ് പാളയം തികഞ്ഞ ആത്മവിശ്വാസത്തിൽ. കർണാടകയിൽ കോൺഗ്രസ്^ജെ.ഡി.എസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എം.എൽ.എമാരുടെ എണ്ണം തങ്ങൾക്ക് അനുകൂലവും ബി.െജ.പിക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ എം.എൽ.എമാർ ബി.ജെ.പിക്ക് ഇല്ലെന്നും വിശ്വാസ വോെട്ടടുപ്പിൽ തങ്ങൾ വിജയിക്കുമെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പ്രത്യാശ പ്രകടിപ്പിച്ചു. ഭൂരിപക്ഷം െതളിയിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.