125 അടി ‘മദർ കാവേരി’ പ്രതിമക്ക് കർണാടക
text_fieldsബംഗളൂരു: ഗുജറാത്തിൽ 3000 കോടിയോളം മുടക്കി കേന്ദ്രസർക്കാർ പേട്ടൽ പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ പ്രതിമാ നിർമാണവുമായി കർണാടക സർക്കാറും രംഗത്ത്. കർണാടകയുടെ ജീവനാഡിയായ കാവേരി നദിയിലെ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിനോട് ചേർന്നാണ് 125 അടി ഉയരത്തിൽ ‘മദർ കാവേരി’ എന്ന പേരിൽ കുടമേന്തിയ വനിതയുടെ പ്രതിമ സ്ഥാപിക്കുന്നത്.
എപ്പോഴും കുടം വെള്ളം നിറഞ്ഞൊഴുകുന്ന രൂപത്തിലാണ് പ്രതിമ രൂപകൽപന ചെയ്യുക. ഇതോടൊപ്പം മൈസൂർ രാജാവായിരുന്ന നൽവാഡി കൃഷ്ണരാജ വൊഡയാറിെൻറ ചെറുപ്രതിമയും സ്ഥാപിക്കും. 400 ഏക്കറിൽ വിഭാവനം ചെയ്യുന്ന പദ്ധതിക്കായി 1200 കോടിയാണ് ചെലവ് കണക്കാക്കുന്നത്. 597 അടിയുള്ള സ്റ്റാച്യൂ ഒാഫ് യൂനിറ്റി എന്ന പേരിലുള്ള സർദാർ വല്ലഭ് ഭായ് പേട്ടലിെൻറ പ്രതിമക്കായി 2989 കോടി കേന്ദ്രസർക്കാർ ചെലവിട്ടിരുന്നു.
രണ്ടു മാസത്തിനകം പ്രവൃത്തി ആരംഭിക്കുന്ന ‘മദർ കാവേരി’ പദ്ധതി രണ്ടു വർഷത്തിനകം പൂർത്തിയാക്കും. ചരിത്രനഗരമായ മൈസൂരുവിലെ പ്രശസ്തമായ വൃന്ദാവൻ ഗാർഡൻ അമേരിക്കയിലെ കാലിഫോർണിയയിലുള്ള തീം പാർക്കായ ഡിസ്നി ലാൻഡ് മാതൃകയിൽ നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
