Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കർഷകന്​...

കർണാടകയിൽ കർഷകന്​ ലഭിച്ചത്​ 2000 രൂപയുടെ ഫോ​േട്ടാസ്​റ്റാറ്റ്​ കോപ്പി

text_fields
bookmark_border
കർണാടകയിൽ കർഷകന്​ ലഭിച്ചത്​ 2000 രൂപയുടെ ഫോ​േട്ടാസ്​റ്റാറ്റ്​ കോപ്പി
cancel

ചിക്കമംഗളൂരു: പുതിയതായി റിസർവ്​ ബാങ്ക്​ പുറത്തിറക്കിയ 2000 രൂപ നോട്ടി​​െൻറ വ്യാജനും നാട്ടിലിറങ്ങി. കർണാടകയിലെ ചിക്കമംഗളൂരുവിൽ ഉളളി കർഷകന്​ ലഭിച്ചത്​ 2000 രൂപയുടെ  കള്ളനോട്ട്​.

ചിക്കമംഗളൂരുവിലെ അശോകിനാണ്​ 2000 രൂപയുടെ ഫോ​േട്ടാസ്​റ്റാറ്റ്​ കോപ്പി ലഭിച്ചത്​. ശനിയാഴ്​ച ചന്തയിലെത്തിയ അശോകിൽ നിന്ന്​ ഒരു ചാക്ക്​ ഉള്ളി വാങ്ങിയയാളാണ്​ പുതിയ 2000 രൂപയെന്ന നിലയിൽ നോട്ടി​​െൻറ ഫോ​േട്ടാസ്​റ്റാറ്റ്​ കോപ്പി നൽകിയത്​. എന്നാൽ തനിക്ക്​ ലഭിച്ചത്​ നോട്ടി​​െൻറ കോപ്പിയാണെന്നത്​ അറിയാതെ ഇയാൾ സുഹൃത്തുക്കളെ കാണിക്കുകയും കള്ള​നാട്ടാണെന്ന്​ അവർ അറിയിച്ചതിനെ തുടർന്ന്​ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

സംസ്ഥാനത്ത്​ കള്ളനോട്ടുകൾ തടയാൻ നടപടി ശക്തമാക്കുമെന്ന്​ പൊലീസ്​ സൂപ്രണ്ട്​ കെ. അണ്ണാമലൈ പറഞ്ഞു.

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളെക്കാൾ സുരക്ഷയുള്ള നോട്ടുകളാണ്​ പുതുതായി അച്ചടിച്ചിരിക്കുന്നതെന്നും കള്ളനോട്ട്​ അടിക്കാൻ പ്രായസമാകുമെന്നും വെള്ളിയാഴ്​ച റിസർവ്​ ബാങ്ക്​ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake currencycurrency ban
News Summary - In Karnataka, Farmer Cheated With Copy Of 'High-Security' Rs.2,000 Note[]
Next Story