Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 6:54 PM GMT Updated On
date_range 23 Dec 2018 2:59 PM GMTകർണാടക: എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് മുൻതൂക്കം
text_fieldsbookmark_border
ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് പല എക്സിറ്റ് പോളുകളും കോൺഗ്രസിന് മൂൻതൂക്കം പ്രവചിക്കുമ്പോൾ, ഏതാനും ഫലങ്ങൾ ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നു. ത്രിശങ്കു സഭ വരുന്നതോടെ ജനതാദൾ-എസ് (ജെ.ഡി.എസ്) കിങ് മേക്കറാകും.
ഭൂരിഭാഗം അഭിപ്രായ സർവേകളും സംസ്ഥാനത്ത് തൂക്കുസഭയാണ് പ്രവചിക്കുന്നത്. 225 അംഗ നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാനുള്ള മാന്ത്രിക സംഖ്യ 113 ആണ്. 2013ലെ തെരഞ്ഞെടുപ്പിൽ 122 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.

Next Story