മുൽബാഗലിൽ കോൺഗ്രസ് എം.എൽ.എ മഞ്ജുനാഥിൻെറ പത്രിക തള്ളി
text_fieldsബംഗളൂരു: കോലാർ ജില്ലയിലെ മുൽബാഗലിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് തിരിച്ചടി. സിറ്റിങ് എം.എൽ.എയായ കൊത്തൂർ ജി. മഞ്ജുനാഥിെൻറ പത്രിക മുൽബാഗൽ റിട്ടേണിങ് ഓഫിസർ തള്ളി. വ്യാജജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ 2013ലെ മഞ്ജുനാഥിെൻറ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പത്രിക തള്ളിയത്.
ഇതോടെ സംവരണ മണ്ഡലത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാകില്ല.കഴിഞ്ഞ തവണ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മഞ്ജുനാഥ് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. തോറ്റ സ്ഥാനാർഥി ജെ.ഡി.എസിലെ മുനി അഞ്ചപ്പയാണ് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹജാരാക്കിയെന്ന പരാതിയുമായി ഹൈകോടതിയെ സമീപിച്ചത്.
ബൈരഗി ജാതിക്കാരനായ മഞ്ജുനാഥ് ബേഡ ജങ്കമ്മ എന്ന പട്ടികജാതി വിഭാഗമാണെന്നാണ് സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടിരുന്നത്. ബുധനാഴ്ച ജസ്റ്റിസ് ബൊപ്പണ്ണയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
സൂക്ഷ്മ പരിശോധനക്കിടെ മഞ്ജുനാഥിെൻറ പത്രിക തള്ളണമെന്ന് ജെ.ഡി.എസ് സ്ഥാനാർഥി ആവശ്യപ്പെട്ടു. എന്നാൽ, ഉത്തരവിെൻറ പകർപ്പ് ലഭിക്കാത്തതിനാൽ പത്രികയുടെ പരിശോധന വ്യാഴാഴ്ചത്തേക്കു മാറ്റിവെക്കുകയായിരുന്നു. ജനറൽ മണ്ഡലമായ കോലാറിൽ മഞ്ജുനാഥ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയിട്ടുണ്ട്. അതേസമയം, എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എച്ച്. മുനിയപ്പയുടെ മകൾ നന്ദി മുൽബാഗലിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
