Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക: 391...

ക​ർ​ണാ​ട​ക: 391 സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസ്

text_fields
bookmark_border
ക​ർ​ണാ​ട​ക: 391 സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസ്
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട 391 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്. ഇ​തി​ൽ 254 പേ​ർ ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ കേ​സു​ള്ള​വ​രാ​ണ്. ‘അ​സോ​സി​യേ​ഷ​ൻ ഒാ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സി’​​െൻറ നേ​തൃ​ത്വ​ത്തി​ൽ 2,560 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ​ത്യ​വാ​ങ്മൂ​ലം പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. 

നാ​ലു സ്ഥാ​നാ​ർ​ഥി​ക​ൾ കൊ​ല​പാ​ത​ക കേ​സി​ലും 23 സ്ഥാ​നാ​ർ​ഥി​ക​ൾ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ള്ള കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന 2,655 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 2,560 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ​ത്യ​വാ​ങ്മൂ​ല​മാ​ണ് പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ശേ​ഷി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ അ​പൂ​ർ​ണ​മാ​യ​തി​നാ​ൽ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. 

ബി.​ജെ.​പി​യു​ടെ 83 സ്ഥാ​നാ​ർ​ഥി​ക​ളും കോ​ൺ​ഗ്ര​സി​​െൻറ 59 പേ​രും ജ​ന​താ​ദ​ളി​​െൻറ (സെ​ക്കു​ല​ർ) 41 പേ​രു​മാ​ണ് ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​ര​വും അ​ഞ്ചു വ​ർ​ഷ​വും അ​തി​ല​ധി​ക​വും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന​തു​മാ​യ ഗു​രു​ത​ര കേ​സു​ക​ളി​ൽ 58 ബി.െ​ജ.​പി സ്ഥാ​നാ​ർ​ഥി​ക​ളും കോ​ൺ​ഗ്ര​സി​​െൻറ 32 പേ​രും ജെ.​ഡി.​എ​സി​​െൻറ 29 പേ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. 
ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കു​ന്ന​തി​ൽ എ​ല്ലാ പാ​ർ​ട്ടി​ക​ളും ഒ​രു​പോ​ലെ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന​താ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ഴി​മ​തി​ക്കും കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​മെ​തി​രെ നി​ല​കൊ​ള്ളു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ മ​ത്സ​രി​ക്കു​ക​യും ചെ​യ്യു​ന്ന വൈ​രു​ധ്യ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ക്രി​മി​ന​ൽ കേ​സു​ക​ളു​ള്ള മൂ​ന്നോ അ​തി​ല​ധി​ക​മോ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന 56 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ റെ​ഡ് അ​ല​ർ​ട്ട് മ​ണ്ഡ​ല​മാ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശി​ഖാ​രി​പു​ര, ബെ​ള്ളാ​രി, ശ്രി​ങ്കേ​രി, മു​ള​കാ​ൽ​മു​രു, കെ.​ആ​ർ പു​രം, രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ, ഹെ​ബ്ബാ​ൾ, ഗോ​വി​ന്ദ​രാ​ജ​ന​ഗ​ർ, മ​ല്ലേ​ശ്വ​രം, ചാ​മ​രാ​ജ്പേ​ട്ട്, ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വ​യാ​ണ് റെ​ഡ് അ​ല​ർ​ട്ട് മ​ണ്ഡ​ല​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്.
 

Show Full Article
TAGS:Karnataka Elecion india news malayalam news 
News Summary - Karnataka elections 2018: 391 candidates in fray face criminal charges
Next Story