ബെള്ളാരി വീണ്ടും ‘റെഡ്ഡി റിപ്പബ്ലിക്’
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പി തരംഗത്തിന് വഴിയൊരുക്കിയ തെരഞ്ഞെടുപ്പ്, അഴിമതിക്ക് പേരുകേട്ട റെഡ്ഡി സഹോദരന്മാരുടെ തിരിച്ചുവരവിേൻറതു കൂടിയാണ്. ആയിരക്കണക്കിന് കോടികളുടെ ഖനി അഴിമതിയിൽ കുടുങ്ങി ജാമ്യത്തിൽ കഴിയുന്ന ഗാലി ജനാർദന റെഡ്ഡിയുടെയും അടുത്ത അനുയായി ബി. ശ്രീരാമുലുവിെൻറയും വിജയം. ബി.ജെ.പി കേന്ദ്ര നേതൃത്വം അകറ്റാൻ നോക്കിയിട്ടും സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ തണലിൽ വീണ്ടും കർണാടക രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുകയാണ് റെഡ്ഡി സഹോദരന്മാരും അനുയായികളും. ഇത്തവണ ബെള്ളാരിയിലും പുറത്തുമായി റെഡ്ഡി വലയത്തിലെ ആറുപേരാണ് മത്സരിച്ചത്. മൂന്നു പേർ ജയിച്ചു.
2008ൽ ബെള്ളാരിയിലെ ഒമ്പതിൽ എട്ടു സീറ്റും നേടിയ ബി.ജെ.പി കഴിഞ്ഞ തെരെഞ്ഞടുപ്പിൽ ഒറ്റ സീറ്റിലൊതുങ്ങിയിരുന്നു. ജനാർദന റെഡ്ഡിയുടെ സഹോദരന്മാരായ സോമശേഖര റെഡ്ഡി (ബെള്ളാരി സിറ്റി), കരുണാകര റെഡ്ഡി (ഹാരപ്പനഹള്ളി), റെഡ്ഡിയുടെ വലംകൈയായ ബി. ശ്രീരാമുലു (മുളകാൽമുരു, ബദാമി), ശ്രീരാമുലുവിെൻറ ബന്ധുക്കളായ സണ്ണ ഫക്കീരപ്പ (ബെള്ളാരി റൂറൽ), സുരേഷ് ബാബു (കാംപ്ലി), ജനാർദന റെഡ്ഡിയുടെ ബന്ധു ലല്ലേഷ് റെഡ്ഡി (ബി.ടി.എം ലേഒൗട്ട്) എന്നിവരാണ് ജനവിധി തേടിയത്.
ജനാർദന റെഡ്ഡിയുടെ കേസുമായി ബന്ധപ്പെട്ട് ജഡ്ജിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചതിന് സോമശേഖര റെഡ്ഡിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. കോൺഗ്രസിെൻറ സിറ്റിങ് എം.എൽ.എ അനിൽ ലാഡിനെയാണ് സോമശേഖര റെഡ്ഡി തോൽപിച്ചത്. കരുണാകര റെഡ്ഡി ഹാരപ്പനഹള്ളിയിലും ശ്രീരാമുലു മൊളകാൽമുരുവിലും കോൺഗ്രസ് സ്ഥാനാർഥികളെ തോൽപിച്ചപ്പോൾ സണ്ണി ഫക്കിരപ്പയും ടി.എച്ച്. സുരേഷ്ബാബുവും ലല്ലേഷ് റെഡ്ഡിയും കോൺഗ്രസിന് പിന്നിൽ രണ്ടാമതായി.
ബെള്ളാരിയിലും സമീപ ജില്ലകളായ റായ്ച്ചൂരിലും ചിത്രദുർഗയിലും സ്വാധീനമുള്ള റെഡ്ഡി സഹോദരന്മാരെ മാറ്റിനിർത്തിയാൽ പത്തിലേറെ സീറ്റുകളിൽ തോൽവി നേരിടേണ്ടിവരുമെന്നതിനാലാണ് ബി.ജെ.പി കളങ്കിതരായിട്ടും ഇൗ നിർണായക തെരഞ്ഞെടുപ്പിൽ അവരെ കൂടെ നിർത്തിയത്. ഏറെ വിമർശനങ്ങൾ നേരിെട്ടങ്കിലും ബി.ജെ.പിയുടെ മുന്നേറ്റത്തിലെ ‘ജനാർദന റെഡ്ഡി ഇഫക്ട്’ ഒഴിച്ചുനിർത്താനാവില്ലെന്നാണ് ബെള്ളാരി മേഖലയിലെ ഫലങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
