ബംഗളൂരു: തുലാസിലാടുന്ന കർണാടക സർക്കാറിെൻറ ഭാവി ശനിയാഴ്ച വൈകീട്ട് നാലിന് അറിയാം. വിശ്വാസവോെട്ടടുപ്പ് സമയത്ത് സഭയിൽ ഹാജരാകുന്ന എം.എൽ.എമാരിലെ കേവല ഭൂരിപക്ഷം, 104 എം.എൽ.എമാരുള്ള ബി.ജെ.പി മറികടന്നാൽ കർണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബി.എസ്. യെദിയൂരപ്പ തുടരും. അല്ലാത്തപക്ഷം, 2007ൽ വെറും ഏഴുദിവസം മാത്രം മുഖ്യമന്ത്രി പദത്തിലിരുന്ന സ്വന്തം റെക്കോഡ് രണ്ടരദിവസമാക്കി പുതുക്കി യെദിയൂരപ്പക്കും ബി.ജെ.പിക്കും പടിയിറങ്ങാം.
സ്വതന്ത്രരടക്കം 117 പേരുടെ പിന്തുണ അവകാശെപ്പടുന്ന കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിച്ച കോൺഗ്രസും ജെ.ഡി.എസും ദക്ഷിണേന്ത്യയിൽ വീണ്ടും ബി.ജെ.പി അധികാരത്തിലേറുന്നത് തടയാൻ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സഖ്യത്തിലേർപ്പെടുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് നാലിന് വിശ്വാസവോെട്ടടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് നിയമവിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം രാവിലെ 11ന് അടിയന്തര നിയമസഭ ചേരാൻ ഗവർണർ വാജുഭായ് വാല നിർദേശിച്ചു. മുഖ്യമന്ത്രിയായി ബി.എസ്. യെദിയൂരപ്പ വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിനാൽ 221 എം.എൽ.എമാരാണ് നിയമസഭയിൽ സത്യപ്രതിജ്ഞ െചയ്യുക.