Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ സ്കൂൾ...

കർണാടകയിൽ സ്കൂൾ ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ജൂ​ൺ എ​ട്ടു മു​ത​ൽ

text_fields
bookmark_border
കർണാടകയിൽ സ്കൂൾ ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ജൂ​ൺ എ​ട്ടു മു​ത​ൽ
cancel

ബം​ഗ​ളൂ​രു: ജൂ​ലൈ ഒ​ന്ന് മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യി സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്കാ​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​വു​മാ​യി സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ജൂ​ൺ എ​ട്ടു മു​ത​ൽ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

നാ​ലാം ക്ലാ​സ് മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ ഒ​ന്നി​നും ഒ​ന്ന് മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള​വ​ർ​ക്കും എ​ട്ടാം ക്ലാ​സ് മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള​വ​ർ​ക്കും ജൂ​ലൈ 15 മു​ത​ലും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

പ്രീ-​പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ജൂ​ലൈ 20 മു​ത​ലും ക്ലാ​സ് തു​ട​ങ്ങാ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

ജൂ​ലൈ നാ​ലു വ​രെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​ത് ജൂ​ലൈ 15 ലേ​ക്ക് മാ​റ്റി​യ​ത്. തീ​യ​തി​ക​ൾ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും കേ​ന്ദ്ര മാ​ർ​ഗ നി​ർ​ദേ​ശം കൂ​ടി വ​ന്ന​ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക. ഒ​രു ക്ലാ​സി​ലെ കു​ട്ടി​ക​ളെ ര​ണ്ടു ബാ​ച്ചു​ക​ളാ​യി തി​രി​ച്ച് രാ​വി​ലെ എ​ട്ടു​മു​ത​ൽ 12 വ​രെ ഒ​രു ബാ​ച്ചി​നും ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ ര​ണ്ടാ​മ​ത്തെ ബാ​ച്ചി​നും ക്ലാ​സെ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaeducationmalayalam newsIndia News
News Summary - karnataka education after lockdown
Next Story