Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമതരെ കാണാനെത്തിയ ...

വിമതരെ കാണാനെത്തിയ ശിവകുമാറി​നെ പൊലീസ്​ ബലംപ്ര​േയാഗിച്ച്​ തിരിച്ചയച്ചു

text_fields
bookmark_border
വിമതരെ കാണാനെത്തിയ  ശിവകുമാറി​നെ പൊലീസ്​ ബലംപ്ര​േയാഗിച്ച്​ തിരിച്ചയച്ചു
cancel

മും​ബൈ: വി​മ​ത എം.​എ​ൽ.​എ​മാ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ മും​ബൈ​യി​ൽ എ​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വും ക​ർ​ണാ​ട​ ക മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ മും​ബൈ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച്​ തി​രി​ച്ച​യ​ച്ചു. ബു​ധ​നാ ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ എം.​എ​ൽ.​എ​മാ​ർ താ​മ​സി​ക്കു​ന്ന പ​വാ​യി​ലെ റി​നൈ​സ​ൻ​സ് മും​ബൈ ക​ൺ​വെ​ൻ​ഷ​ൻ സ​െ ൻറ​ർ ഹോ​ട്ട​ലി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഹോ​ട്ട​ൽ ക​വാ​ട​ത്തി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. ശി​വ​കു​മാ​ർ, എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി എ​ന്നി​വ​രി​ൽ​നി​ന്ന് ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ​ അ​വ​രെ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​എ​ൽ.​എ​മാ​ർ ന​ൽ​കി​യ പ​രാ​തി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പൊ​ലീ​സ് ന​ട​പ​ടി. പ​രാ​തി​യെ തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്​​ട്ര റി​സ​ർ​വ് പൊ​ലീ​സി​നെ​യും, ക​ലാ​പ​വി​രു​ദ്ധ​സേ​ന​യെ​യും ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് വി​ന്യ​സി​ച്ചി​രു​ന്നു.

ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ശി​വ​കു​മാ​റി​നെ​തി​രെ ഗോ ​ബാ​ക്ക് വി​ളി​ച്ചു. ഹോ​ട്ട​ലി​ൽ മു​റി ബു​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ത​​െൻറ സു​ഹൃ​ത്തു​ക്ക​ൾ അ​ക​ത്തു​ണ്ടെ​ന്നും പ​റ​ഞ്ഞെ​ങ്കി​ലും പൊ​ലീ​സ് വി​ട്ടി​ല്ല. എം.​എ​ൽ.​എ​മാ​ർ ന​ൽ​കി​യ പ​രാ​തി​യാ​ണ് പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്കി​ടെ ബി.​ജെ.​പി, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് ഉ​ച്ച​യോ​ടെ പൊ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നി​ട​യി​ൽ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ശി​വ​കു​മാ​റി‍​െൻറ പേ​രി​ലു​ള്ള ബു​ക്കി​ങ്​ റ​ദ്ദാ​ക്കി. എ​ന്നാ​ൽ, സു​ഹൃ​ത്തു​ക്ക​ളാ​യ എം.​എ​ൽ.​എ​മാ​രെ കാ​ണാ​തെ ഹോ​ട്ട​ൽ പ​രി​സ​രം വി​ട്ടു​പോ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച ശി​വ​കു​മാ​റി​നെ​യും ഒ​പ്പ​മു​ള്ള ക​ർ​ണാ​ട​ക മ​ന്ത്രി ജി.​ടി. ദേ​വ​ഗൗ​ഡ, എം.​എ​ൽ.​എ ശി​വ​ലിം​ഗ ഗൗ​ഡ, മും​ബൈ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ആ​രി​ഫ്​ ന​സീം ഖാ​ൻ, മ​ലി​ന്ദ്​ ദേ​വ്​​റ എ​ന്നി​വ​രെ​യും പൊ​ലി​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ക​ലീ​ന​യി​ലെ

മും​ബൈ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലേ​ക്കു​​കൊ​ണ്ടു​പോ​യി. വൈ​കീ​ട്ട്​ ആ​റോ​ടെ ശി​വ​കു​മാ​റി​നെ​യും ഒ​പ്പ​മെ​ത്തി​യ ക​ർ​ണാ​ട​ക നേ​താ​ക്ക​ളെ​യും പൊ​ലീ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച്​ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. ​
എം.​എ​ൽ.​എ​മാ​ർ തി​രി​ച്ചു​വ​രു​മെ​ന്നും സ​ർ​ക്കാ​ർ നി​ല​നി​ൽ​ക്കു​മെ​ന്നും ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന​താ​യി ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ‘ഈ​യി​ടെ ക​ണ്ട ബി.​ജെ.​പി നേ​താ​ക്ക​ളോ​ടു​ള്ള ബ​ന്ധ​മ​ല്ല എം.​എ​ൽ.​എ​മാ​ർ​ക്ക് ത​ന്നോ​ടു​ള്ള​ത്. നാ​ലു പ​തി​റ്റാ​ണ്ടാ​യു​ള്ള ബ​ന്ധം അ​വ​രു​മാ​യു​ണ്ട്. അ​വ​രു​ടെ ഹൃ​ദ​യ​വും വി​കാ​ര​ങ്ങ​ളും ന​ന്നാ​യി അ​റി​യാം. അ​വ​രെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും.’ ഹോ​ട്ട​ൽ ക​വാ​ട​ത്തി​നു മു​ന്നി​ൽ ശി​വ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എം.​എ​ൽ.​എ​മാ​രി​ൽ​നി​ന്ന് ത​നി​ക്കെ​തി​രാ​യ പ​രാ​തി വാ​ങ്ങി പൊ​ലീ​സി​ന് ന​ൽ​കി​യ​തും ഞ​ങ്ങ​ളെ കാ​ണേ​ണ്ടെ​ന്ന് എം.​എ​ൽ.​എ​മാ​രെ​കൊ​ണ്ട് പ​റ​യി​പ്പി​ച്ച​തും മു​ൻ ബി.​ജെ.​പി സ്പീ​ക്ക​റും മ​ന്ത്രി​യു​മാ​ണെ​ന്ന്​ ശി​വ​കു​മാ​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressMumbai Newsindia newsDetainedKarnataka Coalition
News Summary - Karnataka Drama At Mumbai Hotel, Congress Leaders Detained - India news
Next Story