Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദ്യ പട്ടികയിലില്ലാത്ത...

ആദ്യ പട്ടികയിലില്ലാത്ത കർണാടക ഡി.ജി.പിയെ സി.ബി.ഐ ഡയറക്ടറാക്കി

text_fields
bookmark_border
ആദ്യ പട്ടികയിലില്ലാത്ത കർണാടക ഡി.ജി.പിയെ സി.ബി.ഐ ഡയറക്ടറാക്കി
cancel
camera_alt

സി.​ബി.​ഐ ഡ​യ​റ​ക്ട​റായി

നിയമിതനായ പ്ര​വീ​ൺ സൂ​ദ്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച ക​ർ​ണാ​ട​ക പൊ​ലീ​സ് മേ​ധാ​വി പ്ര​വീ​ൺ സൂ​ദ് സി.​ബി.​​ഐ മേ​ധാ​വി​യാ​കും. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി നി​ലം​പൊ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്റെ ക​ണ്ണി​ലെ ക​ര​ടാ​യ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ത​ല​പ്പ​ത്തേ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന​ത്. മേ​യ് 25ന് ​ര​ണ്ട് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി തീ​രു​ന്ന സി.​ബി.​ഐ ഡ​യ​റ​ക്ട​ർ സു​ബോ​ധ് കു​മാ​ർ ജ​യ്സ്വാ​ളി​ന്റെ പി​ൻ​ഗാ​മി​യാ​യി​ട്ടാ​ണ് നി​യ​മ​നം.

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ച ശ​നി​യാ​​ഴ്ച ന​ട​ന്ന മൂ​ന്നം​ഗ സ​മി​തി യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ലോ​ക്സ​ഭ​യി​ലെ മു​ഖ്യ പ്ര​തി​പ​ക്ഷ ക​ക്ഷി​യു​ടെ നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി എ​ന്നി​വ​രാ​ണ് പു​തി​യ സി.​ബി.​ഐ ഡ​യ​റ​ക്ട​റെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ബി.​ജെ.​പി​യു​ടെ സം​ര​ക്ഷ​ക​നെ​ന്ന ആ​ക്ഷേ​പം നേ​രി​ടു​ന്ന സൂ​ദി​നെ നി​യ​മി​ക്കു​ന്ന​തി​ൽ യോ​ഗ​ത്തി​ൽ അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി ശ​ക്ത​മാ​യ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

സി.​ബി.​ഐ ഡ​യ​റ​ക്ട​ർ പ​ദ​വി​ക്കാ​യി ത​യാ​റാ​ക്കി​യ യ​ഥാ​ർ​ഥ പ​ട്ടി​ക​യി​ലി​ല്ലാ​തി​രു​ന്ന ക​ർ​ണാ​ട​ക ഡി.​ജി.​പി​യെ അ​വ​സാ​ന​നി​മി​ഷം തി​രു​കി​ക്ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് ചൗ​ധ​രി​യെ ഉ​ദ്ധ​രി​ച്ച് ‘ഹി​ന്ദു പ​ത്രം’ റി​പ്പോ​ർ​ട്ട് ചെ​യ്തു.മ​ധ്യ​പ്ര​ദേ​ശ് ഡി.​ജി.​പി സു​ധീ​ർ സ​ക്സേ​ന, മു​തി​ർ​ന്ന ഐ.​പി.​എ​സ് ഓ​ഫി​സ​ർ​മാ​രാ​യ ദി​ങ്ക​ർ ഗു​പ്ത, താ​ജ് ഹ​സ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മൂ​ന്നം​ഗ സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​​​​ക്കെ​തി​രെ നി​ര​ന്ത​രം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വീ​ൺ സൂ​ദ് പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​ർ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദ​കേ​ന്ദ്ര​മാ​യ​ത്. സൂ​ദി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക​ർ​ണാ​ട​ക കേ​ഡ​റി​ലെ 1986 ബാ​ച്ച് ഐ.​പി.​എ​സ് ഓ​ഫി​സ​റാ​യ പ്ര​വീ​ൺ സൂ​ദി​നെ 2018ലാ​ണ് ക​ർ​ണാ​ട​ക ഡി.​ജി.​പി​യാ​യി നി​യ​മി​ച്ച​ത്. 2024 മേ​യി​ൽ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഈ​വ​ർ​ഷം മേ​യ് മു​ത​ൽ ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള നി​യ​മ​നം അ​ഞ്ച് വ​ർ​ഷം വ​രെ നീ​ട്ടി​ക്കൊ​ടു​ക്കാ​നു​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI DirectorKarnataka DGP Praveen Sood
News Summary - Karnataka DGP Praveen Sood appointed as CBI Director
Next Story