ഒളിക്യാമറയിലൂടെ ഓഫീസിലെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നു, കർണാടക ഡി.ജി.പിക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: ഓഫീസിൽ യുവതിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ കർണാടക ഡി.ജി.പി (സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്‍റ്) കെ. രാമചന്ദ്ര റാവുവിനെ സസ്പെൻഡ് ചെയ്തു. രാമചന്ദ്ര റാവു തന്‍റെ ഓഫീസിലെത്തിയ യുവതിയെ ചുംബിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പുറത്തുവന്നത് കർണാടക പൊലീസിന് നാണക്കേടായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വൻ വിവാദമാകുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
യുവതിയുമൊത്തുള്ള യൂനിഫോമിലുള്ള ഡി.ജി.പിയുടെ വിവിധ ദൃശ്യങ്ങൾ കോർത്തിണക്കിയ 47 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആരാണ് ക്യാമറ സ്ഥാപിച്ച് വീഡിയോ പകർത്തിയത് എന്നതടക്കം വിവരമില്ല. സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് വിവരം.
സ്വർണക്കടത്തുകേസിൽ രാമചന്ദ്ര റാവുവിന്റെ മകൾ രന്യാ റാവു അറസ്റ്റിലായിരുന്നു. കേസിൽനിന്നും മകളെ രക്ഷപ്പെടുത്താൻ സഹായിച്ചുവെന്ന് രാമചന്ദ്ര റാവുവിനെതിരെ ആരോപണമുയരുകയും ഇദ്ദേഹം നിർബന്ധിത അവധിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സർവീസില്‍ തിരികെ പ്രവേശച്ചതിന് പിന്നാലെയാണ് ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

