Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.വെള്ളിയാഴ്ച രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്നും തീർപ്പാക്കിയ വിഷയത്തിലാണ് നോട്ടീസ് ലഭിച്ചതെന്നും ശിവകുമാർ പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസുകള്‍ നില്‍ക്കുമ്പോഴാണ് തനിക്കെതിരായ രാഷ്ട്രീയപ്രേരിത നടപടി. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും. ഇൻഡ്യ സഖ്യത്തെ ബി.ജെ.പി ഭയക്കുന്നുവെന്നതിന്റെ തെളിവാണി ഇത്തരം നടപടികൾ.
നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ട്. നിയമവാഴ്ചയുണ്ട്. ഇത്തരം നടപടികൾക്കായി ബി.ജെ.പി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

