Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ബൈക്കിൽ...

കർണാടകയിൽ ബൈക്കിൽ തൊട്ടതിന്​ ദലിത്​ യുവാവിന്​ സവർണ ജാതിക്കാരുടെ ക്രൂരമർദ്ദനം

text_fields
bookmark_border
കർണാടകയിൽ ബൈക്കിൽ തൊട്ടതിന്​ ദലിത്​ യുവാവിന്​ സവർണ ജാതിക്കാരുടെ ക്രൂരമർദ്ദനം
cancel

ബംഗളൂരു: കർണാടകയിലെ വിജയപുരയിൽ ബൈക്കിൽ തൊട്ടതിന്​ ദലിത്​ യുവാവിന് ​സവർണജാതിക്കാരുടെ ക്രൂരമർദ്ദനം. യുവാവിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും മുഖത്ത്​ അടിക്കുന്നതും ചവിട്ടുന്നതുമായ വിഡിയോ പുറത്തുവന്നു. സവർണജാതിക്കാരനും കുടുംബത്തിലെ 13ഓളം പേരും ചേർന്നാണ്​ യുവാവിനെ ബൈക്കിൽ തൊട്ടുവെന്ന്​ പറഞ്ഞ്​ മർദ്ദിച്ചത്​. 

സംഭവത്തി​​​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. യുവാവിനെ നിലത്തിട്ട്​ ചവിട്ടുന്നതും ചെരിപ്പുകൊണ്ടും കൈകൊണ്ടും മുഖത്ത്​ അടിക്കുന്നതും വിഡിയോയിൽ കാണാം. 

സംഭവത്തിൽ യുവാവ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. തലസ്​ഥാനമായ ബംഗളൂരുവിൽനിന്ന്​ 530 കിലോമീറ്റർ അകലെയാണ്​ മിനാജി ഗ്രാമത്തിലാണ്​ സംഭവം. യുവാവി​​​െൻറ പരാതിയിൽ കേസെടുത്തതായി മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ അനുപം അഗർവാൾ പറഞ്ഞു. 13ഓളം പേർക്കെതിരെ എസ്​.സി/എസ്​.ടി നിയമപ്രകാരമാണ്​ കേസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakacrime news
News Summary - Karnataka Dalit Man Beaten Allegedly For Touching Bike -India news
Next Story