You are here

കർണാടക നിയമസഭ: വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തുമെന്ന് സ്പീക്കർ

 • തിങ്കളാഴ്ച അർധരാത്രിയിലാണ് സഭ പിരിഞ്ഞത്. ഇന്ന് രാവിലെ 11ന് വീണ്ടും സമ്മേളിക്കും

23:57 PM
22/07/2019

ബംഗളൂരു: കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടത്തുമെന്ന് സ്പീക്കർ. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് മുമ്പ് വോട്ടെടുപ്പ് നടക്കുമെന്നാണ് സ്പീക്കർ കെ.ആർ രമേശ് കുമാർ പറഞ്ഞത്. തിങ്കളാഴ്ച അർധരാത്രിയിലാണ് സഭ പിരിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 11ന് വീണ്ടും സമ്മേളിക്കും. 

തിങ്കളാഴ്ച അർധരാത്രി വരെ സഭയിൽ തുടരാൻ തയാറാണെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ആവശ്യപ്പെട്ടിരിുന്നു. 12 മണി വരെ സഭയിൽ ഇരിക്കാൻ താൻ തയാറാണെന്ന് സ്പീക്കർ പറഞ്ഞിരുന്നു.

നേരത്തെ, വിശ്വാസവോട്ടെടുപ്പിന് രണ്ടു ദിവസം കൂടി സാവകാശം തേടി കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ സ്പീക്കറെ കണ്ടിരുന്നു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെ.പി.സി.സി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു എന്നിവർ സ്പീക്കർ കെ.ആർ രമേശ് കുമാറിനെ അനൗദ്യോഗികമായി കണ്ട് സാവകാശം തേടിയതായാണ് റിപോർട്ട്. 

  നേരത്തെ, കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെടാനാകില്ലെന്നും നിയമസഭാ സ്പീക്കർക്ക് നിർദേശം നൽകാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്-ജെ.ഡി.എസ് സ​ർ​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച സ്വ​ത​ന്ത്ര എം.​എ​ൽ.​എമാരുടെ ഹരജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. 

  അതിനിടെ, 12 വിമത കോൺഗ്രസ് എം.എൽ.എമാർ സഭയിൽ ഹാജരാകണമെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ നിർദേശം നൽകി. നാളെ 11 മണിക്ക് മുമ്പ് വിമതർ ഹാജരാകണമെന്ന് നിർദേശിച്ച് വിമത എം.എൽ.എമാർക്ക് സ്പീക്കർ നോട്ടീസ് നൽകി. വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്നതിന് മുന്നോടിയായാണ് സ്പീക്കറുടെ നടപടി. 

  വി​മ​ത​രു​ടെ ഹ​ര​ജി​യി​ലെ കോ​ട​തി വി​ധി​യി​ൽ, വി​പ്പ്​​ സം​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ വ്യ​ക്ത​ത തേ​ടി കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ദി​നേ​ശ്​ ഗു​ണ്ടു​റാ​വു​വും സ​ഭാ ന​ട​പ​ടി​ക​ളി​ൽ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട്ട​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും ന​ൽ​കി​യ ഹ​ര​ജി​ക​ളും തി​ങ്ക​ളാ​ഴ്​​ച സു​പ്രീം​കോ​ട​തി​യെ പ​രി​ഗ​ണി​ക്കും. 

  പ്ര​മേ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്ന ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും സ​ഭ​യി​ൽ ന്യൂ​ന​പ​ക്ഷ​മാ​യി​രു​ന്നു സ​ർ​ക്കാ​ർ. വി​മ​ത​രെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ നേ​താ​ക്ക​ൾ. വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ സ​ർ​ക്കാ​റി​​​​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​വ​രി​ച്ച്​ സു​ദീ​ർ​ഘ​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ ശേ​ഷം വോ​െ​ട്ട​ടു​പ്പി​ന്​ കാ​ക്കാ​തെ ഗ​വ​ർ​ണ​റെ നേ​രി​ൽ​ക്ക​ണ്ട്​ മു​ഖ്യ​മ​ന്ത്രി രാ​ജി​ക്ക​ത്ത്​ ന​ൽ​കാ​നും ഇ​ട​യു​ണ്ട്. 

  ജെ.​ഡി-​എ​സി​​​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ ബി.​എ​സ്.​പി അം​ഗ​വും മു​ൻ​മ​ന്ത്രി​യു​മാ​യ എ​ൻ. മ​ഹേ​ഷി​നോ​ട്​ സ​ഭ​യി​ലെ​ത്തി സ​ഖ്യ​ത്തി​ന്​ വോ​ട്ടു ​ചെ​യ്യാ​ൻ ഞാ​യ​റാ​ഴ്​​ച രാ​ത്രി​യോ​ടെ പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. വി​ശ്വാ​സ​ വോ​െ​ട്ട​ടു​പ്പി​ൽ പ​െ​ങ്ക​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ പാ​ർ​ട്ടി നി​ല​പാ​ടെ​ന്ന്​ മ​ഹേ​ഷ്​ അ​റി​യി​ച്ച​തി​ന്​ പി​ന്നാ​ലെ​യു​ള്ള മാ​യാ​വ​തി​യു​ടെ നി​ർ​ദേ​ശം. സഖ്യ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന ദേ​വ​ഗൗ​ഡ​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ‍യിരുന്നു മായാവതിയുടെ നിർദേശം.  

  Live Updates

  • സഭ പിരിഞ്ഞു; വിശ്വാസ വോട്ടെടുപ്പ് ചൊവ്വാഴ്ചയെന്ന് സ്പീക്കർ
  • തന്‍റേതെന്ന പേരിൽ വ്യാജ രാജിക്കത്ത് പ്രചരിക്കുന്നു - മുഖ്യമന്ത്രി കുമാരസ്വാമി
  • അർധരാത്രി വരെ സഭയിൽ തുടരാൻ തയാർ; വോട്ടെടുപ്പ് ഇന്ന് വേണം -യെദിയൂരപ്പ
  • ഇടവേളക്ക് ശേഷം നിയമസഭ പുനരാരംഭിച്ചു
  • മുഖ്യമന്ത്രി രാജിവെക്കില്ല; സഭയിൽ പ്രതിപക്ഷ ബഹളം
  • ബി.ജെ.പി, ജെ.ഡി.എസ് നേതാക്കളുമായി സ്പീക്കർ കെ.ആർ. രമേശ് കുമാർ ചേംബറിൽ ചർച്ച നടത്തുന്നു
  • വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്ന ബി.ജെ.പി ആവശ്യം സ്പീക്കർ തള്ളി
  • വിമത എം.എൽ.എമാർക്ക് വിപ്പ് ബാധകമെന്ന് സ്പീക്കർ
  • വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി
  • വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ സ്പീക്കറെ കണ്ടു
  • നാളെ 11 മണിക്ക് മുമ്പ് രാജിവെച്ച വിമത എം.എൽ.എമാർ ഹാജരാകണമെന്ന് സ്പീക്കറുടെ നിർദേശം
  • കർണാടക നിയമസഭാ സ്പീക്കർക്ക് നിർദേശം നൽകാനാവില്ലെന്നും കോടതി
  • വിശ്വാസ വോട്ടെടുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
  • ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ കെ.ആർ രമേശ് 
   Loading...
   COMMENTS