Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനിവാര്യമായ പതനം;...

അനിവാര്യമായ പതനം; അപൂർവ കാഴ്​ചകളുമായി സഭ

text_fields
bookmark_border
karnataka-assemply
cancel

ബംഗളൂരു: ചൊവ്വാഴ്ച വൈകീട്ട് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഉറപ്പിന്മേലാണ് തിങ്കളാഴ്ച അർധരാത്രി നിയമസഭ പിരിഞ്ഞത്. ഊണും ഉറക്കവും നഷ്​​ടപ്പെടുത്തിയുള്ള കാത്തിരിപ്പിനൊടുവിൽ ചൊവ്വാഴ്ച സർക്കാർ വീഴുമെന്നുറപ്പാക്കിയാണ് ബി.ജെ.പി നേതാക്കൾ സഭയിലെത്തിയത്. ഇത് സഖ്യസർക്കാറി​െൻറ അവസാന ദിനമാണെന്നും ഭരണകക്ഷിയുടെ അസാധാരണ ഇടപെടൽ മൂലമാണ് വിശ്വാസ വോട്ടെടുപ്പ് ഇത്രയും വൈകുന്നതെന്നും സർക്കാറി​െൻറ വീഴ്ചക്ക് കാത്തിരിക്കുകയാണെന്നുമായിരുന്നു ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാർ രാവിലെ പ്രതികരിച്ചത്.

സർക്കാറിന് ഭൂരിപക്ഷമില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ബി.ജെ.പി എം.പി ശോഭ കരന്ദ് ലാജെയും പ്രതികരിച്ചു. ബി.എസ്. യെദിയൂരപ്പയും മറ്റു ബി.ജെ.പി നേതാക്കളും വിധാൻ സൗദയിലെത്തുന്നു. നിർണായകമായ നിയമസഭ നടപടികൾ ആരംഭിച്ചു. 10.15 കഴിഞ്ഞിട്ടും സഭയിൽ എത്താതെ കോൺഗ്രസ് -ജെ.ഡി.എസ് എം.എൽ.എമാർ. 10.30ഒാടെ സ്പീക്കർ നിയമസഭയിലെത്തി നടപടികൾ ആരംഭിച്ചു. അപ്പോഴും ഭരണപക്ഷ എം.എൽ.എമാർ സഭയിലെത്തിയിരുന്നില്ല. നിയമസഭയിൽ സംസാരിക്കരുതെന്ന് ബി.ജെ.പി എം.എൽ.എമാർക്ക് നിർദേശം. ബി.എസ്. യെദിയൂരപ്പയും മധുസ്വാമിയും മറ്റു മുതിർന്ന എം.എൽ.എമാരുമായിരിക്കും ഭരണപക്ഷ എം.എൽ.എമാരുടെ വാദങ്ങളെ പ്രതിരോധിക്കുക. സഭ നടപടികളിൽ പങ്കെടുക്കാതെ വൈകിപ്പിക്കുന്നതിൽ ബി.ജെ.പി നേതാക്കളിൽ അതൃപ്തി.

11.00- വൈകിയെത്തി ജെ.ഡി.എസ്-കോൺഗ്രസ് എം.എൽ.എമാർ
രാവിലെ 11നു ശേഷമാണ് ജെ.ഡി.എസ്-കോൺഗ്രസ് എം.എൽ.എമാർ സഭയിൽ എത്തിത്തുടങ്ങിയത്. ഭരണകക്ഷി എം.എൽ.എമാരുടെ സൗകര്യത്തിനാണോ നിയമസഭ നടപടി ആരംഭിക്കേണ്ടതെന്ന് ബി.ജെ.പി എം.എൽ.എ കെ.എസ്. ഈശ്വരപ്പ. മുഖ്യമന്ത്രി പോലും എത്താൻ വൈകുമ്പോൾ മറ്റുള്ളവരുടെ കാര്യത്തിൽ എന്താണ് പ്രതീക്ഷിക്കുകയെന്നും സമയത്തിന് എത്താതെ ചർച്ചക്ക് സമയം ലഭിച്ചില്ലെന്ന് ആരോപിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ നിലപാടിൽനിന്നു വ്യത്യസ്തമായി എം.എൽ.എമാർ എത്താൻ വൈകിയതിൽ സഭയിൽ ബി.ജെ.പി പ്രതിഷേധം. എം.എൽ.എമാരുടെ ബഹളം. ഒരുമണിക്കൂർ വൈകിയിട്ടും സഭ നടപടികൾ സ്പീക്കർ ആരംഭിക്കാത്തതിൽ ബി.ജെ.പി നേതാക്കളുടെ പ്രതിഷേധം. ഇതിനിടെ വിമത എം.എൽ.എമാരുടെ അഭിഭാഷകരെ കാണാൻ സ്പീക്കർ കെ.ആർ. രമേശ്കുമാർ ചേംബറിലേക്ക് മടങ്ങി. സഭ നടപടികൾ ആരംഭിച്ച് ഒരുമണിക്കൂറിനു ശേഷം കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ സഭയിലെത്തുന്നു.

12.00- സഭ നടപടികൾക്കിടെ മുഖ്യമന്ത്രി ഹോട്ടലിൽ
വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ചർച്ച നടപടികൾ പുരോഗമിക്കുന്നതിനിടെ ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ നിർണായക ചർച്ച നടത്തി മുഖ്യമന്ത്രി കുമാരസ്വാമിയും മന്ത്രി ഡി.കെ. ശിവകുമാറും. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് വൈകിപ്പിക്കാൻ മുഖ്യമന്ത്രി മനഃപൂർവം സഭയിലെത്താതെ വിട്ടുനിൽക്കുകയാണെന്ന് ബി.ജെ.പി. ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സ്വതന്ത്ര- കെ.പി.ജെ.പി എം.എൽ.എമാരുടെ ഹരജി നാളേക്ക് മാറ്റിവെച്ച് സുപ്രീംകോടതി. ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ പരിഗണിക്കാമെന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടെടുപ്പിനു ശേഷം വിമത എം.എൽ.എമാരെ ബി.ജെ.പിയിൽ എടുക്കുമോ എന്നത് ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കണമെന്നും അവർക്ക് മന്ത്രിസ്ഥാനം നൽകുമോ എന്ന കാര്യവും തുറന്നുപറയണമെന്നും ജെ.ഡി.എസ് എം.എൽ.എ ശിവലിംഗ ഗൗഡ നിയമസഭയിൽ.

01.00- ഒഴിഞ്ഞ കസേരകളിൽ അതൃപ്തനായി സ്പീക്കർ
ഭരണകക്ഷിയിലെ നിരവധി എം.എൽ.എമാർ ഉച്ചയായിട്ടും സഭയിൽ എത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ കെ.ആർ. രമേശ് കുമാർ. ഉച്ചയായിട്ടും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സഭയിൽ എത്തിയില്ല. വിമത എം.എൽ.എമാരെ വിശ്വാസ വോട്ടെടുപ്പിന് മുമ്പായി അയോഗ്യരാക്കുമെന്ന് റിപ്പോർട്ട്. വിമതരുടെ അഭിഭാഷകർ സ്പീക്കറെ അദ്ദേഹത്തി​െൻറ ചേംബറിൽ കൂടിക്കാഴ്ച നടത്തിയശേഷം കോൺഗ്രസ് പാർട്ടി പ്രതിനിധികളും ചർച്ച നടത്തി. അവസാനം വരെ മുഖ്യമന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നികുതിദായകരുടെ പണം അടിച്ചുമാറ്റാനാണ് കുമാരസ്വാമിയുടെ ശ്രമമെന്ന് ബി.ജെ.പിയുടെ ട്വീറ്റ്.

2.00- പിരിമുറുക്കത്തിനിടെ ഡി.കെ. ശിവകുമാറി​െൻറ വൈകാരിക പ്രസംഗം
വിമത എം.എൽ.എമാർ ബി.ജെ.പിയെയും പിന്നിൽനിന്നും കുത്തുമെന്നും ബെൻ ജോൺസണെ പോലും നാണിപ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സ്പീക്കറുടെ ഒാഫിസിലേക്ക് കെ.ആർ പുരം എം.എൽ.എ ബൈരതി ബസവരാജ് ഒാടിയെത്തിയതെന്നും മന്ത്രി ഡി.കെ. ശിവകുമാറി​െൻറ പരിഹാസം. പ്രസംഗത്തിനിടെ താനൊരു ഇടത്തരക്കാരനായ ജനപ്രതിനിധിയാണെന്ന ഡി.കെ. ശിവകുമാറി​െൻറ പരാമർശവും സഭയിൽ ചിരിപടർത്തി. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ആസ്തിയുള്ള നേതാക്കളിലൊരാളാണ് ഡി.കെ. ശിവകുമാർ. ഇടത്തരക്കാരുടെ പദവി ഇതോടെ ഉയർന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു ഡി.കെയുടെ പരാമർശത്തോടുള്ള സ്പീക്കറുടെ മറുപടി. ‘‘എ‍​െൻറ സുഹൃത്തുക്കളിൽനിന്നും എനിക്ക് സംരക്ഷണം തരൂ ദൈവമേ, എങ്കിൽ എനിക്ക് ശത്രുക്കളെ നേരിടാ’’മെന്ന വൊൾട്ടയറി​െൻറ ഉദ്ധരണി പറഞ്ഞുകൊണ്ടാണ് ഡി.കെ. ശിവകുമാർ സുഹൃത്തുക്കളായ വിമത എം.എൽ.എമാർ പിന്നിൽനിന്നും കുത്തിയെന്ന്​ വ്യക്തമാക്കിയത്. ഏഴു തവണയാണ് ബി.എസ്. യെദിയൂരപ്പ സഖ്യസർക്കാറിനെ താഴെയിടാൻ ശ്രമിച്ചത്. നിർഭാഗ്യവശാൽ കുറച്ചു എം.എൽ.എമാർ അതിൽ വീണുവെന്നും അദ്ദേഹം പറഞ്ഞു.

4.00- മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയിൽ, സിദ്ധരാമയ്യയുടെ പ്രസംഗം
സിദ്ധരാമയ്യയുടെ പ്രസംഗത്തിനിടെ വൈകീട്ട് നാലോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിയമസഭയിലെത്തുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഒന്നും പ്രവർത്തിക്കാതെ പിൻവാതിലിലൂടെ സഖ്യസർക്കാറിനെ താഴെയിടാനാണ് ബി.ജെ.പി ശ്രമിച്ചിരുന്നതെന്ന് സിദ്ധരാമയ്യ. കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് വിമത എം.എൽ.എമാർ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിൽ തട്ടിക്കൂട്ടി സർക്കാർ രൂപവത്കരിച്ചാൽ നിലനിൽക്കില്ലെന്നും ആറു മാസത്തിൽ കൂടുതൽ ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി തുടരില്ലെന്നും സിദ്ധരാമയ്യ. എന്തിനാണ് ഈ അഭിനയമെന്നും കുതിരക്കച്ചവടവും ഒാപറേഷൻ താമര നീക്കവും ബി.ജെ.പി നടത്തിയെന്ന് ജനങ്ങൾക്ക് മുഴുവൻ അറിയാമെന്നും അധികാരം കിട്ടിയാൽ വിമതരെ മുഖ്യമന്ത്രിയാക്കുമോ എന്നും സിദ്ധരാമയ്യ.

5.00- നഗരത്തിൽ ബി.ജെ.പി- കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി
സഭനടപടികൾ പുരോഗമിക്കുന്നതിനിടെ റേയ്സ് കോഴ്സ് േറാഡിൽ ബി.ജെ.പി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. സഖ്യസർക്കാറിന് പിന്തുണ പിൻവലിച്ച സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷും കെ.പി.ജെ.പിയുടെ ആർ. ശങ്കറും റേയ്സ് കോഴ്സിലെ കെട്ടിടത്തിൽ ഉണ്ടെന്നറിഞ്ഞതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് പൊലീസ് ലാത്തിവീശി. ബി.ജെ.പിയുടെയും കോൺഗ്രസി​െൻറയും പ്രവർത്തകരെ പൊലീസ് അറസ്​റ്റ് ചെയ്തു നീക്കി. പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണ സഭയിൽ സംസാരിക്കുന്നു.


6.00- ത്യാഗം ചെയ്യാൻ തയാറാണെന്നു പ്രഖ്യാപിച്ച് കുമാരസ്വാമി
വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നടത്തിയ പ്രസംഗംതന്നെ വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായിരുന്നു. താൻ കർഷകരെ ചതിച്ചിട്ടില്ലെന്നും കാർഷികവായ്പ എഴുതിത്തള്ളുന്നതിനായി 25,000 കോടി മാറ്റിവെച്ചുവെന്നും കുമാരസ്വാമി. ഇത്രയുംനാൾ സർക്കാറി​​െൻറ കാറോ ബംഗ്ലാവോ താൻ ഉപയോഗിച്ചിട്ടില്ല. എ‍​െൻറ കാറി​െൻറ പെട്രോൾ ​െചലവും എഴുതിവാങ്ങിയിട്ടില്ല. നികുതി ദായകരുടെ പണത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ട്. ഇത്തരത്തിൽ അപമാനിക്കാൻ എന്തു തെറ്റാണ് ചെയ്തതെന്നും മന്ത്രിമാരെല്ലാം നല്ല രീതിയിലാണ് പ്രവർത്തിച്ചതെന്നും കുമാരസ്വാമി. സന്തോഷത്തോടെ ഈ പദവി ത്യാഗംചെയ്യാൻ താൻ തയാറാണ്. ത‍​െൻറ സഹോദരൻ ദുർമന്ത്രവാദം ചെയ്യാറില്ല. അദ്ദേഹം നിരപരാധിയാണ്. പ്രസംഗത്തിനുശേഷം താൻ ഒാടിപ്പോകില്ല. വോട്ടിങ് നടക്കട്ടെയെന്നും ജയിക്കുമോ തോൽക്കുമോ എന്ന കാര്യത്തെക്കുറിച്ച് താൻ ആലോചിക്കുന്നില്ലെന്നും പറഞ്ഞ് കുമാരസ്വാമി ആദ്യ പ്രസംഗം പൂർത്തിയാക്കി. പിന്നീട് സ്പീക്കർ സംസാരിച്ചു.

താൻ ഇനിയും സ്പീക്കറായി തുടരുമോ എന്നറിയില്ലെന്നും ത​​െൻറ അഭിമാനം ചോദ്യംചെയ്യപ്പെടുന്ന അന്ന് രാജിവെക്കാൻ പോക്കറ്റിൽ രാജിക്കത്തുകൊണ്ടാണ് നടന്നിരുന്നതെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ. വിശ്വാസ വോട്ടെടുപ്പ് അനന്തമായി നീളുന്നതിനെയായിരുന്നു സ്പീക്കർ രാജിക്കത്തിലൂടെ പരാമർശിച്ചത്. എം.എൽ.എമാർക്കെല്ലാം കൃത്യമായി അവരുടെ മണ്ഡലത്തിലേക്ക് ഫണ്ട് നൽകിയിരുന്നുവെന്നും ബംഗളൂരു വികസനത്തിനായി 1.03 ലക്ഷം കോടിയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിരുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

7.00 -വിശ്വാസ വോട്ടെടുപ്പിലേക്ക്
സർക്കാറി​െൻറ നേട്ടങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചശേഷം വിശ്വാസ വോട്ടെടുപ്പിന് സമ്മതമറിയിച്ച് കുമാരസ്വാമി. 7.20ഒാടെ വിശ്വാസവോട്ടെടുപ്പിനുള്ള നടപടികൾ ആരംഭിച്ച് സ്പീക്കർ. വിശ്വാസവോട്ടെടുപ്പിനുള്ള ബെല്ലടിച്ചു. ഒാരോ വരിയിലെയും എം.എൽ.എമാരുടെ തല എണ്ണിക്കൊണ്ടായിരുന്നു വോട്ടെടുപ്പ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വോട്ടുകൾ എണ്ണി. ഒടുവിൽ 99 വോട്ടുകൾ മാത്രം നേടിയ കുമാരസ്വാമി സർക്കാറിന് ഭൂരിപക്ഷം നഷ്​​ടമായി. ബി.ജെ.പിയുടെ 105 എം.എൽ.എമാരും വോട്ടെടുപ്പിൽ പങ്കെടുത്തു. സ്പീക്കർ കെ.ആർ. രമേശ്കുമാർ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. ഡെപ്യൂട്ടി സ്പീക്കർ കൃഷ്ണ റെഡ്​ഡി സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്തു.

8.00- ബി.ജെ.പി ക്യാമ്പിൽ ആഹ്ലാദം, കോൺഗ്രസിൽ
വിശ്വാസ വോട്ടെടുപ്പിൽ സഖ്യസർക്കാർ പരാജയപ്പെട്ടതോടെ ബി.ജെ.പി പ്രവർത്തകർ ആഹ്ലാദവുമായി തെരുവിലിറങ്ങി. ബി.ജെ.പി ആസ്ഥാനത്ത് മധുരം വിതരണംചെയ്തു. പ്രകടനം നടത്തിയും അവർ വിജയം ആഘോഷിച്ചു. അതേസമയം, കെ.പി.സി.സി ആസ്ഥാനവും ജെ.ഡി.എസ് ആസ്ഥാനവും ആളൊഴിഞ്ഞ നിലയിലായിരുന്നു. ബി.ജെ.പി നടത്തിയ നീക്കമാണ് സഖ്യത്തി​െൻറ പതനത്തിൽ കലാശിച്ചതെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച ഉച്ചക്ക് കോൺഗ്രസ് പ്രവർത്തകർ റേയ്സ് കോഴ്സിൽ പ്രതിഷേധിച്ചതൊഴിച്ചാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ കാര്യമായ അക്രമസംഭവം ഉണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKarnataka crisisrebel MLAs
News Summary - Karnataka Crisis: Rebel MLAs Want More Time -India News
Next Story