കോൺഗ്രസ് എം.എൽ.എമാർ റിസോർട്ടിൽത്തന്നെ; ബി.ജെ.പി എം.എൽ.എമാർ മടങ്ങി
text_fields
ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാർ രണ് ടാം ദിവസവും റിസോർട്ടിൽ. രാമനഗര ബിഡദിയിലെ രണ്ട് സ്വകാര്യ റിസോർട്ടുകളിലായി കഴി യുന്ന എം.എൽ.എമാർ ശനിയാഴ്ച വൈകീട്ട് അടിയന്തര യോഗം ചേർന്നു. നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു തുടങ്ങിയവർ യോഗത്തിൽ പെങ് കടുത്തു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ യോഗം ബജറ്റ് നിർദേശങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തതായി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിസ്ഥാനം ത്യജിക്കാൻ ഡി.കെ. ശിവകുമാർ, കൃഷ്ണബൈര ഗൗഡ, കെ.ജെ. ജോർജ് എന്നിവരടക്കമുള്ള ചില മുതിർന്ന നേതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. കർണാടകയുടെ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഞായറാഴ്ച എം.എൽ.എമാരുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തും. വിട്ടുനിൽക്കുന്ന എം.എൽ.എമാരായ ബി. നാഗേന്ദ്ര (ബെള്ളാരി റൂറൽ), ഉമേഷ് ജാദവ് (ചിഞ്ചോളി), മഹേഷ് കുമതഹള്ളി (അതാനി), രമേശ് ജാർക്കിഹോളി (ഗോഖക്) എന്നിവരുടെ കാര്യത്തിൽ ഞായറാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമെടുക്കും. എന്നാൽ, നാല് എം.എൽ.എമാരും അടുത്തദിവസം രാജിവെക്കുമെന്നാണ് സൂചന. ഇവരിൽ ചിലർക്ക് ബി.ജെ.പി ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തതായും അറിയുന്നു.
അതേസമയം, ഒരാഴ്ചയായി ഹരിയാന ഗുരുഗ്രാമിലെ റിസോർട്ടിൽ കഴിഞ്ഞ 25ഒാളം ബി.ജെ.പി എം.എൽ.എമാർ ശനിയാഴ്ച ബംഗളൂരുവിലേക്ക് മടങ്ങി. ശനിയാഴ്ച ബംഗളൂരു എച്ച്.എ.എൽ ആസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ്സിങ്ങുമായി ബി.എസ്. യെദിയൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു കാരണവശാലും കർണാടകയിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്നും ശക്തമായ പ്രതിപക്ഷമായി തുടരുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ പറഞ്ഞു. കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽനിന്ന് നാല് എം.എൽ.എമാർ വിട്ടുനിന്നത് സഖ്യസർക്കാറിൽ അവർക്കുള്ള അതൃപ്തിയാണ് കാണിക്കുന്നതെന്നും വരും ദിവസങ്ങളിൽ ഇത് സഖ്യസർക്കാറിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സർക്കാറിനെ താഴെയിറക്കാൻ ശ്രമിക്കില്ലെന്ന യെദിയൂരപ്പയുടെ പ്രതികരണം ബി.ജെ.പിയുടെ തന്ത്രപരമായ നിലപാടായാണ് വിലയിരുത്തുന്നത്.
നാലു എം.എൽ.എമാർ കോൺഗ്രസിൽനിന്ന് വിട്ടുനിന്നതോടെ തങ്ങളുടെ നീക്കം പാതി വിജയിച്ചെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നേട്ടത്തിന് ഏതു വിധേനയും സഖ്യസർക്കാറിനെ നേരത്തേ താഴെയിറക്കുകയാണ് ലക്ഷ്യം. ഇതിനായി ഫെബ്രുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ സഖ്യസർക്കാറിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. കോൺഗ്രസിലെ അസംതൃപ്തരായ കൂടുതൽ എം.എൽ.എമാരെ കൂടെ നിർത്താൻ ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടുകളിലേക്ക് മാറ്റിയത്. ഘട്ടം ഘട്ടമായി 20 മുതൽ 25 വരെ എം.എൽ.എമാർ സഖ്യ സർക്കാറിൽ നിന്ന് രാജിവെക്കുമെന്നും ഉൾപ്പോര് കാരണം സഖ്യസർക്കാർ താെഴ വീഴുമെന്നും മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഇൗശ്വരപ്പ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
