Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​കയിൽ...

ക​ർ​ണാ​ട​കയിൽ കരുനീക്കം ശക്തമാക്കി ബി.ജെ.പി; പ്രതിരോധവുമായി കോൺഗ്രസ്​

text_fields
bookmark_border
ക​ർ​ണാ​ട​കയിൽ കരുനീക്കം ശക്തമാക്കി ബി.ജെ.പി; പ്രതിരോധവുമായി കോൺഗ്രസ്​
cancel

ബംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ബി.​ജെ.​പ ി​യു​ടെ ‘ഒാ​പ​റേ​ഷ​ൻ ക​മ​ല’യുമായി ബന്ധപ്പെട്ട്​ രാഷ്​ട്രീയ വിവാദങ്ങൾ ഒഴിയുന്നില്ല. കോൺഗ്രസ്​ എം.എൽ.എമാരെ വര ുതിയിലാക്കി ഭരണം പിടിക്കാൻ ബി.ജെ.പി നീക്കം ശക്തമാക്കിയതോടെ പ്രതിരോധവുമായി കോൺഗ്രസും രംഗത്തെത്തി. ബി.ജെ.പി എ ം.എൽ.എമാരെ വരുതിയിലാക്കാനുള്ള ശ്രമം കോൺഗ്രസും നടത്തുന്നുണ്

ബി.ജെ.പി നീക്കത്തെ പ്രതിരോധിക്കാനായി കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം ശ്രമം ഉൗർജ്ജിതാമാക്കിയിട്ടുണ്ട്​. താൻ ശാന്തനാണെന്നും എം.എൽ.മാരുമായി താൻ ബന്ധപ്പെടുന്നു​ണ്ടെന്നും മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമി പറഞ്ഞു. സഖ്യം മുന്നോട്ടു പോകുമെന്നും സർക്കാറിന്​ ഒന്നും സംഭവിക്കില്ലെന്നും കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ്​ എം.എൽ.എമാർ ആരും തന്നെ ബി.ജെ.പിക്കൊപ്പം പോകില്ലെന്ന്​ കർണാടക കോൺഗ്രസ്​ അധ്യക്ഷൻ ദിനേശ്​ ഗ​ുണ്ടു റാവു അഭിപ്രായപ്പെട്ടു.

ബി.ജെ.പി എം.എൽ.എമാ​ർ താമസിക്കുന്ന ഹരിയാനയിലെ റിസോർട്ടിനു മുന്നിൽ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധിച്ചു. ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന്​ ആരോപിച്ചായിരുന്നു​ പ്രതിഷേധം.

കോൺഗ്രസ്​-ജെ.ഡി.എസ്​ പക്ഷത്തു നിന്ന്​ അടർത്തിയെടുത്ത രണ്ട്​ സ്വതന്ത്രരുടെ പിന്തുണ ഉൾപ്പടെ നിലവിൽ 106 എം.എൽ.എമാരുടെ പിന്തുണ ബി.ജെ.പിക്കുണ്ട്​. ഇനി ഏഴ്​ എം.എൽ.എമാരുടെ പിന്തുണ കൂടി ലഭിച്ചാൽ കർണാടകയിൽ സർക്കാർ താഴെ വീഴും. മുംബൈയിലെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്ന മൂന്ന്​ എം.എൽ.എമാരുടേതുൾപ്പെടെ ഏഴ്​ എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന്​ ബി.ജെ.പി വ്യക്തമാക്കുന്നു.

അതേസമയം, ബി.ജെ.പി മുംബൈയിലെ ഹോട്ടലിൽ രണ്ടു ദിവസമായി താമസിപ്പിച്ച കോൺ​ഗ്രസ്​ വിമത എം.എൽ.എമാർ ക്ഷീണിതരാണെന്ന്​ ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്യുന്നു. കോൺഗ്രസ്​ പ്രവർത്തകരും മാധ്യമപ്രവർത്തകരും തമ്പടിച്ചിരിക്കുന്നത്​ കാരണം ഇവർക്ക്​ സ്വതന്ത്രമായി ഇറങ്ങി നടക്കാൻ പോലും സാധിക്കുന്നില്ല. മുറിയിൽ തന്നെ ഇരിക്കാനായി നിർബന്ധിച്ച ബി.ജെ.പി പ്രവർത്തകരുമായി ഇവർ വാക്കേറ്റം നടത്തിയതായും റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsOperation LotusKarnataka crisisH.D. kumaraswami
News Summary - Karnataka crisis became more strong -india news
Next Story