കർണാടകയിൽ 115 പേർക്ക് കൂടി കോവിഡ്; 53 പേർക്ക് രോഗമുക്തി
text_fieldsബംഗളൂരു: കർണാടകയിൽ പുതുതായി 115 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,533 ആയി ഉയർന്നു. 115 പേരിൽ മഹാരാഷ്ട്രയിൽ നിന്നെത്തിയ 85 പേർ ഉൾപ്പെടെ 95 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്.
യു.എ.ഇയിൽനിന്ന് ബംഗളൂരുവിലെത്തിയ ഒരാൾക്കും ഖത്തറിൽനിന്നെത്തിയ ഒരാൾക്കും കേരളത്തിൽനിന്ന് ഉഡുപ്പിയിലെത്തിയ ഒരാൾക്കും തമിഴ്നാട്ടിൽനിന്നെത്തിയ ആറുപേർക്കും തെലങ്കാനയിൽനിന്നെത്തിയ രണ്ടുപേർക്കും ഡൽഹിയിൽനിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവർ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്.
ബംഗളൂരു അർബൻ (9), കലബുറഗി (5), യാദ്ഗിർ (7), ഉഡുപ്പി (29), ഹാസൻ (13), ബിദർ (12), ദക്ഷിണ കന്നട (24), വിജയപുര (2), റായ്ച്ചൂർ (1), ചിത്രദുർഗ (6), ചിക്കമഗളൂരു (3),ഹാവേരി (4) എന്നിങ്ങനെയാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
53 പേരാണ് വ്യാഴാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 834 ആയി. നിലവിൽ 1,650 പേരാണ് ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
