കർണാടകയിൽ കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം
text_fieldsബംഗളൂരു: കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച ദക്ഷിണാഫ്രിക്കൻ വകഭേദം കർണാടകയിൽ ആദ്യമായി സ്ഥിരീകരിച്ചു. ശിവമൊഗ്ഗ സ്വദേശിയായ 58കാരനിലാണ് കോവിഡിെൻറ ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയതെന്ന് ആരോഗ്യവിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ പറഞ്ഞു.
ബംഗളൂരു സ്വദേശിയാണെന്ന ആദ്യ റിപ്പോർട്ടുകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 22ന് ദുബൈയിൽനിന്നും ബംഗളൂരു രാജ്യാന്തര വിമാനത്താവളം വഴിയാണ് ഇയാൾ ശിവമൊഗ്ഗയിലെത്തിയത്.
ബംഗളൂരു വിമാനത്താവളത്തിൽ നൽകിയ സ്രവ സാമ്പിൾ പരിശോധിച്ചതിലൂടെയാണ് കോവിഡിെൻറ വകഭേദം സ്ഥിരീകരിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ അധികൃതർ 58കാരനെ ശിവമൊഗ്ഗ മാക്ഗൻ ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളെയും ആശുപത്രിയിൽ ഐസൊലേഷനിലാക്കി.
സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന നടത്തിയെന്നും ഇതിന്റെ ഫലം കാത്തിരിക്കുകയാണെന്നും ശിവമൊഗ്ഗ ജില്ല ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

