Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഹൻ ഭാഗവത്​...

മോഹൻ ഭാഗവത്​ രാഷ്​ട്രപതിയാവണമെന്ന്​ കർണാടകയിലെ കോൺഗ്രസ്​ നേതാവ്​

text_fields
bookmark_border
മോഹൻ ഭാഗവത്​ രാഷ്​ട്രപതിയാവണമെന്ന്​ കർണാടകയിലെ കോൺഗ്രസ്​ നേതാവ്​
cancel

ബംഗളൂരു: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് രാഷ്ട്രപതിയാകുന്നതിനെ പിന്തുണച്ച് കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ റെയിൽവേ വുകപ്പ് മന്ത്രിയുമായ ജാഫർ ഷെരീഫ്. മോഹൻ ഭാഗവത്തി​െൻറ ദേശസ്നേഹത്തിൽ സംശയമില്ലെന്നും  അദ്ദേഹം രാഷ്ട്രപതിയാവണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ ഷെരീഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ വിവിധ ചിന്താധാരകളുണ്ട്. ഇതിൽ ഒരു ചിന്തധാരയുടെ ഭാഗമാണെന്നത് കൊണ്ട് ഭാഗവത്തി​െൻറ ജനങ്ങളോടുള്ള സ്നേഹത്തിലോ ദേശസ്നേഹത്തിലോ സംശയമില്ലെന്നും ഷെരീഫ് കത്തിൽ വ്യക്തമാക്കുന്നു.

എന്നാൽ പ്രസ്താവനക്കെതിരെ കർണാടകയിലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ആർ.എസ്.എസി​െൻറ പ്രത്യയശാസ്ത്രത്തെ എതിർക്കുമെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് ഗോഗി പറഞ്ഞു.

ശിവസേന നേതാവ് സഞ്ജയ് റൗട്ടാണ് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് രാഷ്ട്രപതിയാവണമെന്ന അഭിപ്രായ പ്രകടനം ആദ്യം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jaffer Sharief
News Summary - Karnataka Congress Leader Jaffer Sharief Backs Mohan Bhagwat For President, Writes To PM Narendra Modi
Next Story