ബ്യുട്ടിപാർലർ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കർണാടക കോൺഗ്രസ് നേതാവ് അറസ്റ്റിൽ
text_fieldsധാർവാഡ്: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കർണ്ണാടകയിലെ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മനോജ് കർജഗിയാണ് അറസ്റ്റിലായത്. ധാർവാഡ് ജില്ലയിൽ പ്രവർത്തിക്കുന്ന മനോജ് കർജഗിയുടെ ബ്യുട്ടിപാർലറിലെ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബുട്ടീഷ്യനായി ജോലി നോക്കി വരികയായിരുന്നു യുവതി. ബ്യുട്ടി പാർലറിലെത്തിയ മനോജ് യുവതിയെ കയറി പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു എന്നാണ് പരാതി. യുവതി വിവരം അറിയിച്ചതോടെ കാമുകനും സുഹൃത്തുക്കളുമെത്തി മനോജിനെ മർദിച്ചു. അറസ്റ്റിലായ നേതാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് പറഞ്ഞു.
കർണാടകയിലെ ഒരു മന്ത്രിയുടെ സഹായിയായിരുന്ന മനോജ്, സിദ്ധരാമയ്യ സർക്കാറിന്റെ കാലത്ത് വടക്ക് പടിഞ്ഞാറൻ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ഡയറക്ടറായിരുന്നു. മുൻ മുഖ്യമന്ത്രിക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

