Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക പ്രതിസന്ധി:...

കർണാടക പ്രതിസന്ധി: കോൺഗ്രസ് വീണ്ടും എം.എൽ.എമാരുടെ യോഗം വിളിച്ചു

text_fields
bookmark_border
കർണാടക പ്രതിസന്ധി: കോൺഗ്രസ് വീണ്ടും എം.എൽ.എമാരുടെ യോഗം വിളിച്ചു
cancel

ബംഗളൂരു: ബി.ജെ.പിയുടെ ഭരണ അട്ടിമറി നീക്കത്തിനിടെ വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കർണാടക കോൺഗ്രസ് ഘടകം. ഉച് ചക്ക് 12 മണിക്ക് ബംഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് കോൺഗ്രസ് എം.എൽ.എമാരുടെ യോഗം നടക്കുക. കോൺഗ്രസ്-ജെ.ഡി.എസ് സർക് കാറിനുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിന്‍റെയും ഇടഞ്ഞു നിൽകുന്ന എം.എൽ.എമാരെ കൂടെ നിർത്തുന്നതിന്‍റെയും ഭാഗമാ യാണ് കോൺഗ്രസിന്‍റെ നീക്കം.

വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്ത 75 എം.എൽ.എമാരെയും വിധാൻ സൗധിൽ നിന്ന് രാ​മ​ന​ഗ​രയിലെ ഇൗ​ഗ്​​ൾ ട​ൺ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. കർണാടക പി.സി.സി പ്രസിഡൻറ്​ ദിനേഷ് ഗുണ്ടുറാവുവിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്.

കോൺഗ്രസിന് ആകെ 80 എം.എൽ.എമാരാണ്​ കർണാടകയിലുള്ളത്​. ഇതിൽ ഒരാൾ സ്പീക്കറാണ്. ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യ​ട​ക്കം 77 പേ​ർ ഇന്നലത്തെ​ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നാല് വിമത എം.എൽ.എമാർ വിട്ടുനിന്നു. രമേശ് ജാകർഹോളി, മഹേഷ് കുമതല്ലി, ഉമേഷ് യാദവ്, ബി. നാഗേന്ദ്ര എന്നിവരാണ്​ വിട്ടുനിന്നത്​. യോഗത്തിന് എത്താതിരുന്ന ബി. നാഗേന്ദ്രയും ഉമേഷ് യാദവും അസൗകര്യം അറിയിച്ച് കത്തു നല്‍കിയിരുന്നു.

കൂറുമാറ്റ ഭീഷണി നിലനിൽക്കെ, രമേഷ് ജാകർഹോളിക്കും കെ. മഹേഷിനും കോൺഗ്രസ് നേതൃത്വം കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്​.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ​ഷാ​യും ചേ​ർ​ന്നാ​ണ്​ ഒാ​പ​റേ​ഷ​ൻ താ​മ​ര ആ​സൂ​ത്ര​ണം ചെ​യ്​​ത​തെ​ന്നും ത​ങ്ങ​ളു​ടെ എം.​എ​ൽ.​എ​മാ​രാ​യ രാ​മ​പ്പ, ശി​വ​ള്ളി, ഹെ​ബ്ബാ​ർ, അ​നി​ൽ, അ​ഞ്​​ജ​ലി എ​ന്നി​വ​ർ​ക്ക്​ 50 കോ​ടി​യും മ​ന്ത്രി​സ്​​ഥാ​ന​വും ബി.​ജെ.​പി വാ​ഗ്​​ദാ​നം ചെ​യ്​​ത​താ​യും കോൺഗ്രസ് ആ​രോ​പി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscongress-jdsKarnataka Congress Crisis
News Summary - Karnataka Congress Crisis -India News
Next Story