Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയെദിയൂരപ്പയുടെ മകൻ...

യെദിയൂരപ്പയുടെ മകൻ 'സൂപ്പർ മുഖ്യമന്ത്രി' ചമയുന്നു; ബി.ജെ.പി എം.എൽ.എമാരുടെ കത്ത് കോൺഗ്രസ്​ പുറത്തുവിട്ടു

text_fields
bookmark_border
യെദിയൂരപ്പയുടെ മകൻ സൂപ്പർ മുഖ്യമന്ത്രി ചമയുന്നു; ബി.ജെ.പി എം.എൽ.എമാരുടെ കത്ത് കോൺഗ്രസ്​ പുറത്തുവിട്ടു
cancel


ബംഗളൂരു: കർണാടകയിലെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര സൂപ്പർ മുഖ്യമന്ത്രി ചമയുന്നെന്ന്​ ആരോപണം. മുഖ്യമന്ത്രിയുടെ മകനെ നിലക്കുനിർത്തണമെന്നാവശ്യപ്പെട്ട്​ പാർട്ടി നേതൃത്വത്തിന്​ ഏഴ്​ ബി.ജെ.പി എം.എൽ.എമാർ ഒപ്പിട്ട്​ അയച്ച കത്ത്​ മൈസൂരുവിൽ കർണാടക കോൺഗ്രസ്​ വക്താവ്​ എം. ലക്ഷ്​മണ പുറത്തുവിട്ടു. മ​ന്ത്രിസഭ വിപുലീകരണം സംബന്ധിച്ച തർക്കങ്ങൾ കർണാടക ബി.ജെ.പിയിൽ തുടരുന്നതിനിടെയാണ്​ പാർട്ടിക്കകത്തെ അസ്വാരസ്യം വെളിപ്പെടുത്തി പുതിയ വിവാദമുയർന്നത്​.

ബി.ജെ.പിയുടെ കർണാടക വൈസ് പ്രസിഡൻറ്​ കൂടിയായ ബി.​ൈവ. വിജയേന്ദ്രയുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘം സമാന്തര സർക്കാറാവാൻ ശ്രമിക്കുകയാണെന്നാണ് കത്തിലെ പ്രധാന ആരോപണം. പാർട്ടിയിലും സർക്കാറിലും വിവിധ സ്ഥാനങ്ങളിലുള്ള അദ്ദേഹത്തി​െൻറ ബന്ധുക്കളും മുന്‍ ​െഎ.എ.എസ്​ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്​​റ്റാഫ്​ അംഗങ്ങളും ഉൾപ്പെട്ടതാണ് ഈ സംഘം. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാറിനെ 10 ശതമാനം കമീഷൻ സർക്കാർ എന്നാണ്​ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയടക്കം കളിയാക്കിയത്​. എന്നാൽ, ഇൗ സർക്കാർ ഓരോ കരാറിനും 15 ശതമാനം വി.എസ്​.ടി (വിജയേന്ദ്ര സർവിസ് ടാക്സ്) ഇൗടാക്കുകയാണ്​. അടുത്ത കർണാടക മുഖ്യമന്ത്രിയെന്നാണ്​ വിജയേന്ദ്രയ​ുടെ അവകാശവാദം.

ഇൗ വിഷയം പാർട്ടി തലത്തിൽ പലതവണ തങ്ങൾ ഉന്നയിച്ചതാണെന്നും പാർട്ടിയുടെ മുഖച്ഛായക്ക്​ മങ്ങലേൽക്കാതിരിക്കാൻ പൊതുവേദിയിൽ പ്രശ്​നം ഉന്നയിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പയുടെ അറിവോടെയാണ്​ ഇതെല്ലാം നടക്കുന്നതെന്നും വിജയേന്ദ്രയെ നിലക്കുനിർത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇൗമാസം ഒന്നിനാണ്​ ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന വൈസ്​ പ്രസിഡൻറായി ബി.ജെ.പി തെരഞ്ഞെടുത്തത്​. കത്തിൽ എം.എൽ.എമാർ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും വിജയേന്ദ്രക്കെതിരെ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സർക്കാറിനെതിരെ മാസങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളാണ്​ ഇപ്പോൾ എം.എൽ.എമാരുടെ കത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന്​ കോൺഗ്രസ്​ വക്താവ്​ ലക്ഷ്​മണ പറഞ്ഞു. ആരോപണങ്ങൾ ബി.ജെ.പിക്കുള്ളിൽനിന്നുതന്നെയാണ്​ പുറത്തുവന്നിരിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ടു. എന്നാല്‍, കത്ത് വ്യാജമാണെന്നും ആരോപണങ്ങൾ കോൺഗ്രസി​െൻറ രാഷ്​ട്രീയ പ്രേരിതമാണെന്നും വിജയേന്ദ്ര പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaVijayendraYediyurappa
News Summary - arnataka Cong accuses Yediyurappa’s son Vijayendra of being ‘super CM’, corruption
Next Story