കർണാടകയിൽ നവംബർ 17 മുതൽ കോളജുകൾ തുറക്കും
text_fieldsബംഗളൂരു: നവംബർ 17 മുതൽ കോളജുകൾ തുറക്കാൻ കർണാടക സർക്കാറിെൻറ തീരുമാനം. എൻജിനിയറിങ്, ഡിപ്ലോമ, ഡിഗ്രി കോളജുകളെല്ലാം തുറക്കും. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെഅധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.
വിദ്യാർഥികൾക്ക് ക്ലാസുകൾക്കായി നേരിട്ട് കോളജിലെത്തുകയോ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയോ ചെയ്യാം. നേരിട്ട് കോളജിലെത്തുേമ്പാൾ രക്ഷിതാവിെൻറ സമ്മതം കൂടി വാങ്ങണം. എത്ര ബാച്ചുകൾക്ക് ക്ലാസ് നടത്താമെന്നത് കോളജുകളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം മുൻനിർത്തി അതാത് കോളജുകൾക്ക് തീരുമാനിക്കാമെന്നും കർണാടക സർക്കാർ വ്യക്തമാക്കി.
യു.ജി.സി മാർഗനിർദേശമനുസരിച്ച് ഒക്ടോബറിൽ തന്നെ കർണാടകയിലെ കോളജുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. തുടർന്നാണ് കോളജുകൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും അതിൽ തീരുമാനമുണ്ടാവുകയും ചെയ്തത്. വ്യാഴാഴ്ചയിലെ കണക്കനുസരിച്ച് 92,927 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

