Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കോളജുകൾ...

കർണാടകയിൽ കോളജുകൾ ഒക്​ടോബർ ഒന്നിന്​ തുറക്കും

text_fields
bookmark_border
കർണാടകയിൽ കോളജുകൾ ഒക്​ടോബർ ഒന്നിന്​ തുറക്കും
cancel

ബംഗളൂരു: കർണാടകയിൽ കോളജുകൾ ഒക്​ടോബർ ഒന്നിന്​ തുറക്കും. ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിയുമായ അശ്വത്​ നാരായണയാണ്​ ഇക്കാര്യം അറിയിച്ചത്​. വിവിധ ഡിഗ്രി കോഴ്​സുകളിലേക്കുള്ള ഒാൺലൈൻ ക്ലാസുകൾ സെപ്​തംബറിൽ ആരംഭിക്കും. ഒാഫ്​ലൈൻ ക്ലാസുകൾ ഒക്​ടോബറിൽ ആരംഭിക്കുമെന്നും അദ്ദേഹംപറഞ്ഞു.

കേന്ദ്രസർക്കാറിൽ നിന്നുള്ള നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്​. സംസ്ഥാനത്ത്​ അവസാന വർഷ ഡിഗ്രി പരീക്ഷകൾ സെപ്​തംബറിൽ നടത്തും. മുഴുവൻ വിദ്യാർഥികൾക്കമുള്ള ക്ലാസുകൾ ഒക്​ടോബറിൽ തുടങ്ങുമെന്നും മന്ത്രി വ്യക്​തമാക്കി. കോവിഡ്​ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും ക്ലാസുകൾ നടക്കുക.

നേരത്തെ ക്വാറൻറീൻ മാനദണ്ഡങ്ങളിൽ കർണാടക ഇളവ്​ അനുവദിച്ചിരുന്നു. സംസ്ഥാനത്ത്​ എത്തുന്നതിന്​ ഏർപ്പെടുത്തിയിരുന്നു നിയന്ത്രണങ്ങൾ പിൻവലിക്കുകയാണെന്നും ​കർണാടകയിലെത്തുന്നവർക്ക്​ ക്വാറൻറീൻ നിർബന്ധമല്ലെന്നും സംസ്ഥാന സർക്കാർ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown​Covid 19Karnataka College
News Summary - Karnataka Colleges to Reopen from October 1 for Physical Classes
Next Story