You are here

കർണാടക: സഖ്യ സർക്കാരിൻെറ വീഴ്​ചയിലേക്കുള്ള വഴികൾ ഇങ്ങനെ...

00:18 AM
24/07/2019
kumaraswami

ബംഗളൂരു: ദിവസങ്ങൾ നീണ്ടു നിന്ന രാഷ്​ട്രീയ നാടകങ്ങൾക്കൊടുവിൽ വിശ്വാസ വോ​ട്ടെടുപ്പിൽ പരാജയപ്പെട്ട കർണാടകയിലെ കുമാരസ്വാമി സർക്കാർ വീണിരിക്കുന്നു. വീഴ്​ചയുടെ നാൾ വഴികൾ പരിശോധിക്കാം.

2018 

മേ​യ് 15: ബി.​ജെ.​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ബി.​ജെ.​പി-104, കോ​ൺ​ഗ്ര​സ്-78, ജെ.​ഡി.​എ​സ്-37, കെ.​പി.​ജെ.​പി-1, സ്വ​ത​ന്ത്ര​ൻ-1, ബി.​എ​സ്.​പി-1 
മേ​യ് 17:  ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ. യെ​ദി​യൂ​ര​പ്പ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി
മേ​യ് 18:  24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ യെ​ദി​യൂ​ര​പ്പ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. കോ​ൺ​ഗ്ര​സ്, ജെ.​ഡി.​എ​സ്​ എം.​എ​ൽ.​എ​മാ​ർ​ക്കാ​യി വ​ല​വീ​ശി ബി.​ജെ.​പി
മേ​യ് 19:  ഭൂ​രി​പ​ക്ഷ​മി​ല്ല; വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് യെ​ദി​യൂ​ര​പ്പ രാ​ജി​വെ​ച്ചു
മേ​യ് 23: കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യം അ​ധി​കാ​ര​ത്തി​ൽ
മേ​യ് 25:  വി​ശ്വാ​സ​വോ​ട്ട് നേ​ടി കു​മാ​ര​സ്വാ​മി. 

ജൂ​ൺ 06: മ​ന്ത്രി​പ​ദ​വി സം​ബ​ന്ധി​ച്ച കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്കം തെ​രു​വി​ൽ 
ജൂ​ലൈ 15: ‘ഞാ​ൻ കാ​ള​കൂ​ട​വി​ഷം ക​ഴി​ച്ച മ​ഹാ​ദേ​വ​നെ​പ്പോ​ലെ’ -വൈ​കാ​രി​ക പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി

സെ​പ്റ്റം​ബ​ർ 17: സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​ൻ ഒാ​പ​റേ​ഷ​ൻ താ​മ​ര​യു​മാ​യി ബി.​ജെ.​പി -ആ​റ് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ഒ​ളി​വി​ൽ
സെ​പ്റ്റം​ബ​ർ 28: ബി.​ജെ.​പി മ​ന്ത്രി​സ്ഥാ​ന​വും 30 കോ​ടി​യും വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് കോ​ൺ. എം.​എ​ൽ.​എ ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ

ന​വം​ബ​ർ 03: ബി.​ജെ.​പി ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്​​ത​താ​യി കോ​ൺ. എം.​എ​ൽ.​എ ശാ​മ​ന്നൂ​ർ ശി​വ​ശ​ങ്ക​ര​പ്പ
ഡി​സം​ബ​ർ 21:  ര​ണ്ടാം​ഘ​ട്ട മ​ന്ത്രി​സ​ഭ വി​പു​ലീ​ക​ര​ണം
ഡി​സം​ബ​ർ 23: മ​ന്ത്രി​സ്ഥാ​നം നി​ഷേ​ധി​ച്ച​തി​നെ​തി​രെ നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​മ​ലിം​ഗ റെ​ഡ്​​ഡി. 

2019

ജ​നു​വ​രി 13:  മൂ​ന്നു കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കൊ​പ്പം മു​ബൈ​യി​ലെ ഹോ​ട്ട​ലി​ലെ​ന്ന്​ മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ  
ജ​നു​വ​രി 15: സ്വ​ത​ന്ത്ര എം.​എ​ൽ.​എ എ​ച്ച്. നാ​ഗേ​ഷ്, കെ.​പി.​ജെ.​പി​യു​ടെ ആ​ർ. ശ​ങ്ക​ർ എ​ന്നി​വ​ർ സ​ർ​ക്കാ​റി​നു​ള്ള  പി​ന്തു​ണ പി​ൻ​വ​ലി​ച്ചു 
ജ​നു​വ​രി 17: സ​ഖ്യ​ത്തി​​െൻറ മ​റു​നീ​ക്കം. 80ഒാ​ളം ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ ഹ​രി​യാ​ന​യി​ലെ റി​സോ​ർ​ട്ടി​ൽ
ജ​നു​വ​രി 27: സ​ഖ്യ​സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച് സി​ദ്ധ​രാ​മ​യ്യ​യും അ​നു​യാ​യി​ക​ളും. സി​ദ്ധ​രാ​മ​യ്യ​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. 
ജ​നു​വ​രി 28: സി​ദ്ധ​രാ​മ​യ്യ-​കു​മാ​ര​സ്വാ​മി പോ​ര് മു​റു​കു​ന്നു. രാ​ജി ഭീ​ഷ​ണി​യു​മാ​യി കു​മാ​ര​സ്വാ​മി.  

ഫെ​ബ്രു​വ​രി 06: -സം​യു​ക്ത ബ​ജ​റ്റ് സ​മ്മേ​ള​നം; പ്ര​ക്ഷു​ബ്​​ധ രം​ഗ​ങ്ങ​ൾ​ക്കി​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കാ​തെ ഗ​വ​ർ​ണ​റു​ടെ ഇ​റ​ങ്ങി​പ്പോ​ക്ക്. 
ഫെ​ബ്രു​വ​രി 08:  സ്പീ​ക്ക​ർ​ക്ക് ബി.​ജെ.​പി 50 കോ​ടി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് കു​മാ​ര​സ്വാ​മി. ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ ശ​ബ്​​ദ​സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടു. 
ഫെ​ബ്രു​വ​രി 10: കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന്​ സ​മ്മ​തി​ച്ച്​ യെ​ദി​യൂ​ര​പ്പ
ഫെ​ബ്രു​വ​രി 13: നാ​ല് വി​മ​ത എം.​എ​ൽ.​എ​മാ​ർ സ​ഭ​യി​ൽ തി​രി​ച്ചെ​ത്തി  
ഫെ​ബ്രു​രി 22:  യെ​ദി​യൂ​ര​പ്പ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം ഹൈ​കോ​ട​തി ത​ട​ഞ്ഞു

മാ​ർ​ച്ച് 06: രാജിവെച്ച കോ​ൺ​ഗ്ര​സ് വി​മ​ത എം.​എ​ൽ.​എ ഉ​മേ​ഷ് ജാ​ദ​വ് ബി.​ജെ.​പി​യി​ൽ
മാ​ർ​ച്ച് 22: പ്ര​തി​പ​ക്ഷ നേ​താ​വ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​ക്കെ​തി​രെ 1800 കോ​ടി​യു​ടെ അ​ഴി​മ​തി​യാ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്

മേ​യ് 23: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി. ഭ​ര​ണ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് സ​ഖ്യം.  
മേ​യ് 24: ജാ​ഗ്ര​ത​യോ​ടെ സ​ഖ്യം. കു​മാ​ര​സ്വാ​മി തു​ട​രാ​ൻ തീ​രു​മാ​നം

ജൂ​ൺ 04: എ.​എ​ച്ച്. വി​ശ്വ​നാ​ഥ്​ ജെ.​ഡി.​എ​സ്​ അ​ധ്യ​ക്ഷ സ്​​ഥാ​നം രാ​ജി​വെ​ച്ച​ു. ഇ​ട​ഞ്ഞ്​ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ രാ​മ​ലിം​ഗ റെ​ഡ്​​ഡി​യും
ജൂ​ൺ 14: അ​നു​ന​യ നീ​ക്കം: കെ.​പി.​ജെ.​പി അം​ഗം ആ​ർ. ശ​ങ്ക​ർ, സ്വ​ത​ന്ത്ര​ൻ എ​ച്ച്. നാ​ഗേ​ഷ്​ എ​ന്നി​വ​രെ മ​ന്ത്രി​മാ​രാ​ക്കി 
ജൂ​ലൈ 6 : ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്ന്​ 12 പേ​രു​ടെ കൂ​ട്ട​രാ​ജി 
ജൂ​ലൈ 12: പ്ര​തി​സ​ന്ധി​ക്കി​െ​ട വ​ർ​ഷ​കാ​ല നി​യ​മ​സ​ഭ സ​മ്മേ​ള​നം. 
ജൂ​ലൈ 23: വി​ശ്വാ​സം തെ​ളി​യി​ക്കാ​നാ​വാ​തെ കു​മാ​ര​സ്വാ​മി​യു​ടെ രാ​ജി .

Loading...
COMMENTS