Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിചുവാൻ...

സിചുവാൻ സിയാച്ചിനാക്കിയ സിദ്ധരാമയ്യക്ക് ട്വിറ്ററിൽ പരിഹാസം

text_fields
bookmark_border
സിചുവാൻ സിയാച്ചിനാക്കിയ സിദ്ധരാമയ്യക്ക് ട്വിറ്ററിൽ പരിഹാസം
cancel

ബംഗളുരു: ചൈനയിലെ സിചുവാൻ പ്രവിശ്യയെ സിയാച്ചിനാക്കിയ കർണാടക മുഖ്യമന്ത്രി ​സിദ്ധരാമയ്യക്ക്​ നവമാധ്യമങ്ങളിൽ പരിഹാസം. ചൈനീസ്​ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചക്ക്​ ശേഷം ഇരുവരുമൊത്തുള്ള ചിത്രത്തോടൊപ്പമാണ് സിദ്ധരാമയ്യ 'സിയാച്ചിനെന്ന്'​ തെറ്റായി ട്വീറ്റ്​ ചെയ്തത്​.

സിചുവാൻ ​പ്രവിശ്യയിലെ ചൈനീസ്​ പ്രതിനിധി ലീ സോങ് നയിക്കുന്ന സംഘവുമായുള്ള കൂടിക്കാഴ്ച ഉൗഷ്​മളമായിരുന്നു എന്ന ട്വീറ്റിൽ സിചുവാന്​ പകരം സിയാച്ചിനെന്നാണ്​ ട്വിറ്ററിൽ കുറിച്ചത്​. ഇൗ വാക്ക്​ ഫേസ്​ബുക്കിലെത്തിയപ്പോൾ സായ്​ചെൻ ആയിമാറി. ഇന്ത്യയുടെയും പാകിസ്താ​െൻറയും നിയന്ത്രണ രേഖയിൽ സ്​ഥിതി ചെയ്യുന്ന മഞ്ഞുമലയാണ്​ സിയാച്ചിൻ​.

സിദ്ധരാമയ്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ സി.എം ഓഫ് കര്‍ണ്ണാടക എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ സംഭവിച്ച അക്ഷരപ്പിശകിന്റെ സ്‌ക്രീന്‍ ഷോട്ട് ​ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. സംഭവം വൈറലായശേഷം ശേഷം ട്വീറ്റ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്​.

Show Full Article
TAGS:siddaramaiah 
News Summary - Karnataka CM Siddaramaiah says Siachen is in China
Next Story