സിദ്ധരാമയ്യക്ക് രണ്ടാം സീറ്റ്: ശ്രദ്ധാകേന്ദ്രമായി ബദാമി
text_fieldsബംഗളൂരു: ചാമുണ്ഡേശ്വരി മണ്ഡലത്തിൽ ബി.ജെ.പിയും ജെ.ഡി-എസും ഉയർത്തിയ പരാജയഭീഷണിയെ ചെറുക്കാൻ രണ്ടാമതൊരു സീറ്റിൽ മത്സരിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം ഒടുവിൽ ഫലം കണ്ടു. ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് കോൺഗ്രസ് നേതൃത്വം ബാഗൽകോട്ട് ജില്ലയിലെ ബദാമി സിദ്ധരാമയ്യക്ക് രണ്ടാം സീറ്റായി നൽകിയതെന്നാണ് വിവരം. സിദ്ധരാമയ്യ ബദാമിയിൽ നിന്നാൽ എതിർസ്ഥാനാർഥിയാവാൻ തയാറാണെന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദിയൂരപ്പയും വെല്ലുവിളിച്ചതോടെ സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രമായി മുംബൈ-കർണാടക മേഖലയിലെ ഇൗ മണ്ഡലം. സിദ്ധരാമയ്യ ബദാമിയിൽ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ അദ്ദേഹം വെള്ളിയാഴ്ച പത്രിക സമർപ്പിച്ചിരുന്നു.
ബദാമിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഡോ. ദേവരാജ് പാട്ടീലിന് നാമനിർദേശ പത്രികയിലെ ബി ഫോറം കെ.പി.സി.സി ൈകമാറിയിരുന്നില്ല. സിറ്റിങ് എം.എൽ.എയായ ബി.ബി. ചിമ്മനകട്ടിക്ക് സീറ്റ് നൽകാത്തതിൽ അദ്ദേഹത്തിെൻറ അനുയായികൾ പ്രതിഷേധത്തിലുമാണ്.
എന്നാൽ, മുഖ്യമന്ത്രിയെ ബദാമിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ അംഗീകരിക്കുമെന്നായിരുന്നു ചിമ്മനകട്ടിയുടെ നിലപാട്. സിദ്ധരാമയ്യയുടെ ആവശ്യം അംഗീകരിക്കുന്നതോടൊപ്പം ബദാമിയിലെ വിമതശബ്ദം ഇല്ലാതാക്കാനുമാണ് കെ.പി.സി.സി ശ്രമിച്ചത്.
