Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവും- കർണാടക മുഖ്യമന്ത്രി

text_fields
bookmark_border
sidharamaiah
cancel
camera_alt

സി​ദ്ധ​രാ​മ​യ്യ

മൈസൂർ: കർണാടകയിൽ അടുത്തിടെ നടന്ന ആദായനികുതി വകുപ്പിന്‍റെ റെയ്ഡുകളെ സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

പിടിച്ചെടുത്ത പണം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാണെന്ന ബി.ജെ.പിയുടെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പണവുമായി ഒരു ബന്ധവുമില്ലെന്നും തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന സംസ്ഥാനങ്ങൾ ഒറ്റക്കാണ് പോരാടുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പണം ചോദിച്ച് അന്യസംസ്ഥാനങ്ങളിൽ പോയിരുന്നില്ലെന്നും ജനങ്ങളാണ് അനുഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്ക് ധനസഹായം നൽകുന്നതിനായി കർണാടകയിൽ കോൺഗ്രസ് 1000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന സി.ടി രവിയുടെ ആരോപണത്തെ നുണകൾ മാത്രം പറയുന്ന ബി.ജെ.പി നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് സിദ്ധരാമയ്യ തള്ളി.

ഒരു കോൺട്രാക്ടറിൽ നിന്നും മകനിൽ നിന്നും പിടിച്ചെടുത്ത 42 കോടി രൂപ ഉൾപ്പെടെയുള്ള പണം കോൺഗ്രസുമായി ബന്ധമുള്ളതാണെന്നും സിദ്ധരാമയ്യ സർക്കാർ സംസ്ഥാനത്തെ എ.ടി.എമ്മായി ഉപയോഗിക്കുകയാണെന്നും ബി.ജെ.പി ഞായറാഴ്ച ആരോപിച്ചിരുന്നു. എന്നാൽ താൻ അവരെ ബി.ജെ.പി കോൺട്രാക്ടർമാർ എന്നാണ് വിളിക്കുന്നതെന്നും ആരോപണത്തിന് തെളിവെവിടെയെന്നും സിദ്ധരാമയ്യ ചോദച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - karnataka CM dismisses BJP allegations
Next Story