കർണാടക, ബിഹാർ മുഖ്യമന്ത്രിമാർക്ക് കോവിഡ്
text_fieldsപട്ന-ബംഗളൂരു: ബിഹാർ, കർണാടക മുഖ്യമന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് തിങ്കളാഴ്ച ട്വിറ്ററിൽ അറിയിച്ചു.
ഉപമുഖ്യമന്ത്രിയടക്കം നിരവധി മന്ത്രസഭാംഗങ്ങൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെ ട്വിറ്ററിലൂടെയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും നേരിയ രോഗലക്ഷണം മാത്രമേയുള്ളൂവെന്നും ഗൃഹസമ്പർക്കവിലക്കിലാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

