Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക സി.ഡി വിവാദം:...

കർണാടക സി.ഡി വിവാദം: കുടുംബത്തിന്‍റെ​ സുരക്ഷക്കായി കോൺഗ്രസിനോട്​ സഹായം തേടി യുവതി

text_fields
bookmark_border
കർണാടക സി.ഡി വിവാദം: കുടുംബത്തിന്‍റെ​ സുരക്ഷക്കായി കോൺഗ്രസിനോട്​ സഹായം തേടി യുവതി
cancel

ബംഗളൂരു: കർണാടകയിൽ മുൻ മന്ത്രി ജാർക്കിഹോളി ഉൾപ്പെട്ട ലൈംഗിക പീഡനകേസിൽ പുതിയ വിഡിയോയുമായി യുവതി. കേസിലെ പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്​തുള്ള വിഡിയോയാണ്​ പുറത്ത്​ വന്നത്​​. തനിക്കും കുടുംബത്തിനും സുരക്ഷയൊരുക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്​.

കുടുംബത്തിന്​ സുരക്ഷ നൽകിയാൽ മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന്​ മുമ്പാകെ ഹാജരായി മൊഴി നൽകുവെന്നും യുവതി പറഞ്ഞു. രക്ഷിതാക്കളുടെ സുരക്ഷ തനിക്ക്​ പ്രധാനമാണ്​. സിദ്ധരാമയ്യയോടും ഡി.​െക ശിവകുമാറിനോടും തന്‍റെ കുടുംബത്തിന്​ സുരക്ഷയൊരുക്കാൻ അഭ്യർഥിക്കുകയാണ്​.

തനിക്ക്​ നീതി ലഭിക്കുമെന്ന്​ പ്രതീക്ഷയുണ്ട്​. മാർച്ച്​ 12ന്​ പ്രത്യേക അന്വേഷണ സംഘത്തിന്​ ഒരു വിഡിയോ അയച്ചിരുന്നു. മാർച്ച്​ 13ന്​ മന്ത്രി തനിക്കെതിരെ പരാതി നൽകി. വിഡിയോ എസ്​.ഐ.ടിക്ക്​ ലഭിച്ച്​ 30 മിനിറ്റിനകം അത്​ പുറത്തുവന്നുവെന്നും യുവതി പുതിയ വിഡിയോയിൽ ആരോപിക്കുന്നുണ്ട്​. നേരത്തെ കർണാടക ആഭ്യന്തര മന്ത്രിയോടും സുരക്ഷയൊരുക്കാൻ യുവതി അഭ്യർഥിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka
News Summary - Karnataka CD row: Woman releases another video, questions SIT’s credibility
Next Story